യുഡിഎഫിന് തൃക്കാക്കര നഗരസഭയും നഷ്ടമാകുന്നു, വിമതര്‍ എല്‍ഡിഎഫിനെ പിന്തുണ നല്‍കും

കൊച്ചി. തൃക്കാക്കരയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകുന്നു. യുഡിഎഫിന് പിന്തുണ നല്‍കിയ നാല് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ഭരണം നഷ്ടമാകുക. യുഡിഎഫ് വിമതരില്‍ ഒരാളെ അധ്യക്ഷനാക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയതായിട്ടാണ് വിവരം. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസില്‍ വിമതിര്‍ ഒപ്പിട്ടു.

ഇതോടെ എല്‍ഡിഎഫിന് 22 പേരുടെ പിന്തുണ ലഭിച്ചു. തിരഞ്ഞെടുപ്പില്‍ അഞ്ച് യുഡിഎഫ് വിമതരാണ് ജയിച്ചത്. ഇവരില്‍ ഓരാള്‍ നേരത്തെ എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്നിരുന്നു. ഇപ്പോള് നാല് പേരും എല്‍ഡിഎഫിന് പിന്തുണ നല്‍കി. നഗരസഭയിലെ അധ്യക്ഷ സ്ഥാനം വീതം വയ്ക്കുന്നതിലെ തര്‍ക്കമാണ് യുഡിഎഫിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.