21 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി, അഞ്ച് പേർക്കെതിരെ കേസിൽ

മാഹി : പന്തക്കലിൽ 21 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയെന്ന പരാതിയിൽ 5 പേർക്കെതിരെ ഐ.പി.സി 377 വകുപ്പ് പ്രകാരം കേസ്സെടുത്തു. കോപ്പാലം സ്വദേശിയായ ഉവൈസിനെ 2020 മുതൽ പാലയാട്ടെമമ്മു, കോപ്പാലം അബ്ദുള്ള, മഹമ്മൂദ്, ഓട്ടോ ഡ്രൈവർമാരായ  അശോകൻ, സിനിമോൾ രാമൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഢനത്തിന് ഇരയാക്കി എന്നാണ് പരാതി.

പോലീസ് കേസ് രജിസ്റ്റർ ചെയ്‌തതോടെ പ്രതികൾ ഒളിവിലാണ്. മാഹി സി.ഐ ആർ. ഷൺമുഖത്തിന്റെ മേൽനോട്ടത്തിൽ പന്തക്കൽ എസ്.ഐ. പി.പി. ജയരാജൻ, പോലീസ് ഉദ്യോഗസ്ഥരായ സുനിൽകുമാർ, ശശി. സുരേഷ്, രാജേഷ് എന്നിവരാണ് കേസ്സ് അന്വോഷിക്കുന്നത്. അതേസമയം, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് എതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.

ബസ് യാത്രയ്ക്കിടയിൽ കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതെന്നാണ് പരാതി. പട്ടികജാതി കമ്മീഷൻ മുൻ ചെയർമാൻ ആയിരുന്ന വേലായുധൻ വള്ളിക്കുന്ന് സി പി എം മലപ്പുറംജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്സോ നിയമപ്രകാരം 1 165/23 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തതെന്നും കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് നല്ലളം സ്റ്റേഷനിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു