റോഡിലെ അശാസ്ത്രീയ നവീകരണം, കാരശ്ശേരിയില്‍ അപകടങ്ങള്‍ പതിവാകുന്നു

കോഴിക്കോട്. മുക്കം കൊയിലാണ്ടി സംസ്ഥാന പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. തിങ്കളാഴ്ച ഒരു ബസ് ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ ഈ പ്രദേശത്ത് അപകടത്തില്‍ പെട്ടു. കൊടും വളവില്‍ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ തെന്നി നീങ്ങുകയാണ് ചെയ്യുന്നത്. ഇതിന്റെ ഉള്‍പ്പെടെ നിരവധി അപകടങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡ് നവീകരണത്തിലെ അശാസ്ത്രീയത മൂലമാണ് അപകടങ്ങള്‍ സംഭിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാന പാത ഉപരോധിച്ചു. തിങ്കളാഴ്ച വൈകിട്ട് അരിക്കോട് റോഡില്‍ മാടാമ്പുറം വളവിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് റോഡ് നാട്ടുകാര്‍ ഉപരോധിച്ചത്.