‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’ ; എല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള എല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ഗായിക സിതാര കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നാനാവിധ വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ നേതൃത്വവുമെല്ലാം ഗാനത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’ ഇതാണ് ബി കെ ഹരി നാരായണന്‍ വരികളിലൂടെ വരച്ചിടുന്നത്. പാട്ട് ഇതിനോടകം എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും ഏറ്റെടുത്തുകഴിഞ്ഞു.

രണ്ടര മിനിട്ടു ദൈര്‍ഘ്യമുള്ള എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഗാനം ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. പാട്ടിന്റെ ദൃശ്യങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജന്‍ ആര്‍ എസ് ആണ്. ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്‍. എഡിറ്റ് ആല്‍ബി നടരാജ്.