സ്ത്രീധനത്തിനെതിരം ഉത്തരയുടെ പോസ്റ്റിന് വിമര്‍ശനം, വായടപ്പിച്ച് മറുപടി നല്‍കി അമ്മ ഊര്‍മ്മിള

കഴിഞ്ഞ ഏപ്രിലില്‍ ആണ് ഊര്‍മ്മിളയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായത്. ബിസിനസുകാരനായ നിതേഷ് ആയിരുന്നു ഉത്തരയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ ജനുവരിയില്‍ കഴിഞ്ഞെങ്കിലും കോവിഡ് കാരണം വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഉത്തര വിവാഹ ശേഷമുള്ള വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് ഊര്‍മ്മിളയും രംഗത്ത് എത്തിയിരുന്നു. ഹിന്ദു ആചാര പ്രകാരം വളരെ ലളിതമായ ചടങ്ങുകളായിരുന്നു നടന്നത്. സേവ് ദ് ഡേറ്റ് ചിത്രങ്ങളും മെഹന്തി ചടങ്ങ് ചിത്രങ്ങളും ഒക്കെ ഉത്തര പങ്കുവെച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞദിവസം ഉത്തര നിതീഷിന് ഒപ്പമുള്ള ചിത്രവും അതിനു മനോഹരമായ ഒരു ക്യാപ്ഷനും നല്‍കിക്കൊണ്ട് രംഗത്ത് എത്തുകയുണ്ടായി.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടുകൊണ്ട്, സ്ത്രീധനത്തിനെതിരെയായിരുന്നു ഉത്തര ചിത്രത്തിനൊപ്പം കുറിച്ചത്. മിക്കവര്‍ക്കും എന്റെ പോസ്റ്റ് എടുക്കാന്‍ സാധിക്കുന്നത് കൊണ്ടുതന്നെ അത് വിവാദങ്ങളിലേക്കു നെഗറ്റീവ് ചിന്തകളിലേക്കും പോയിട്ടും ഉണ്ട്. വീണ്ടും മറ്റൊരു വിവാദത്തില്‍ താത്പര്യം ഇല്ലാത്തതിനാല്‍ വളരെ വ്യക്തിപരമായ പോസ്റ്റുകള്‍ ഇടാം എന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ സംഭവിച്ച ദാരുണമായ സംഭവങ്ങള്‍ക്ക് ഒരു കുറിപ്പ് ആവശ്യമാണ് എന്ന് തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്. ലിംഗ ഭേദ വ്യത്യാസം ഇല്ലാതെ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനെകുറിച്ചും , ശേഷം അവളുടെ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആണ് ഉത്തര സംസാരിച്ചു തുടങ്ങിയത്.

അത്തരം വാര്‍ത്തകള്‍ ഹൃദയഭേദകമാണ്, കാരണം അവള്‍ നിങ്ങളെപ്പോലെയോ എന്നെപ്പോലെയോ ഒരു പെണ്‍കുട്ടിയായിരുന്നു എന്നും ഉത്തര പോസ്റ്റിലൂടെ പറയുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഒരു വിഭാഗം ഉത്തരക്ക് എതിരെ രംഗത്ത് എത്തി. എന്നാല്‍ ഇതിന് മറുപടി നല്‍കിയത് ഉത്തരയുടെ അമ്മ ഊര്‍മ്മിളയാണ്. ഇനി നിങ്ങള്‍ മാരീഡ് ഫോട്ടോ ഇടരുത്, കണ്ടു മടുത്തു, എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിനാണ് ഊര്‍മ്മിള മറുപടി നല്‍കിയത്. കാണണ്ടാത്തവര്‍ക്ക് ബ്ലോക്ക് ചെയ്യാമല്ലോ .പിന്നെ ഇത്രയും അര്‍ത്ഥവത്തായി എഴുതിയ ഉത്തരയുടെ പോസ്റ്റ് വായിച്ചിട്ടില്ലെന്നു മനസ്സിലായി . ഫോട്ടോ ഇട്ടതില്‍ കുറ്റം കണ്ടു പിടിക്കുന്നതിനു പകരം എഴുതിയതിലെ നന്മ കാണൂ കുട്ടീ എന്നാണ് ഊര്‍മ്മിള പ്രതികരിച്ചത്.