കളിയാക്കലുകള്‍ അതിരുവിട്ടപ്പോള്‍ മറുപടിയുമായി അനൂപിന്റെ ഭാവി വധു ഐശ്വര്യ

സെലിബ്രിറ്റികള്‍ക്ക് എതിരെയുള്ള ബോഡി ഷെയ്മിങ് ഒരു നിത്യ സംഭവമാണ്. ഇക്കൂട്ടത്തില്‍ ഇരയാകുന്നവരില്‍ അധികവും സിനിമ സീരിയല്‍ നടിമാരാണ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെയാണ് പലരും ബോഡി ഷെയ്മിങിന് ഇരയാകേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ച ദിവസമായി ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ അനൂപ് കൃഷ്ണന്റെ ഭാവി വധു ഡോ. ഐശ്വര്യയാണ് ഈ ദുരനുഭവം നേരിടുന്നത്.

അനൂപും ഐശ്വര്യയും തമ്മിലുള്ള വിവാഹം ജൂണ്‍ 23നായിരുന്നു. ഇഷ എന്നാണ് ഐശ്വര്യയെ അനൂപ് വളിക്കുന്നത്. നേരത്തെ ബിഗ്‌ബോസ് ഷോയ്ക്ക് ഇടെ ഇഷയെ കുറിച്ച് അനൂപ് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് എത്തിയത് മുതല്‍ ഐശ്വര്യയ്ക്ക് വണ്ണം കൂടുതല്‍ ആണെന്ന തരത്തില്‍ കമന്റുകളും കളിയാക്കലുകളും സജീവമായി. അനൂപിന് ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു, മുന്‍പ് കണ്ട പെണ്‍കുട്ടി തന്നെയാണോ ഇതൊക്കെ എന്ന് വരെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഐശ്വര്യയെ വിമര്‍ശിച്ചവര്‍ക്ക് എല്ലാം മറുപടി നല്‍കി അനൂപ് രംഗത്ത് എത്തിയിരുന്നു. എനിക്കും എന്റെ കുടുംബത്തിനും ഐശ്വര്യയെ ഇഷ്ടപ്പെട്ടു. അവര്‍ക്കും അതില്‍ പ്രശ്‌നമില്ല. ഞങ്ങള്‍ക്കില്ലാത്ത പ്രശ്‌നമാണ് മറ്റുള്ളവര്‍ക്കെന്നും ലൈവിലെത്തി അനൂപ് വെളിപ്പെടുത്തിയിരുന്നു. തന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് അടുത്ത വര്‍ഷം ഐശ്വര്യയുമായിട്ടുള്ള വിവാഹം ഉണ്ടാവുമെന്നും നടന്‍ വ്യക്തമാക്കി.

ഇപ്പോള്‍ തന്നെ കളിയാക്കിയവര്‍ക്കുള്ള മറുപടിയുമായി അനൂപിന്റെ ഇഷ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലാത്തത് കൊണ്ട് മോശം കമന്റുകള്‍ ഐശ്വര്യയെ ഏറെ ബാധിച്ചിരുന്നു. ‘സൗന്ദര്യം തോന്നുക എന്നത് കാണാന്‍ എങ്ങനെ ഇരിക്കുന്നു എന്ന കാഴ്ചപാടില്‍ അല്ല’ എന്ന എമ്മാ വാട്‌സന്റെ വാക്കുകളാണ് വിമര്‍ശകര്‍ക്കുള്ള ഐശ്വര്യയുടെ മറുപടി. ഒപ്പം അനൂപിനൊപ്പമുള്ള നിമിഷവും ഐശ്വര്യ പങ്കുവെച്ചു.