പ്രതിപക്ഷത്തിലെ അതിശക്തനായ നേതാവ് വിഡി സതീശൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഭരണപക്ഷം ഉത്തരം നൽകിയേ മതിയാകു

ഭരണ പക്ഷത്തിന്റെ പോരായ്മകൾക്കെതിരെ നിരന്തരം പോരാടുന്ന എംഎൽഎയാണ് വിഡി സതീശൻ. സർക്കാരിനെതിരെ ഏഴ് ചോദ്യങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് സതീശൻ ഇപ്പോൾ. വി ഡി സതീശൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കാത്തതിനാൽ നിയമസ സഭാ സമ്മേളനത്തിൽ നിന്നുപോലും സർക്കാർ പിന്തിരിഞ്ഞിരുന്നു. വി ഡി സതീശൻ ചോദിച്ച ഏഴ് ചോദ്യങ്ങളിങ്ങനെ…

കേരളത്തിൽ കൺസൾട്ടൻസികളുടെ പെരുമഴക്കാലമാണെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.
ശബരിമല വിമാനത്താവളത്തിനായി നേരത്തെ തന്നെ കൺസൾട്ടൻസിയെ നിയമിച്ചിരുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.

1. 2020 ജൂൺ 18 ന് മാത്രം സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് (ഇത് പിന്നീട് കോടതി സ്‌റ്റേ ചെയ്തു.) നൽകിയ വിഷയത്തിൽ 2017 ൽ തന്നെ അമേരിക്കൻ കമ്പനിയായ ലൂയീസ് ബ്ഗറിന് കൺസൾട്ടൻസി നൽകിയത് എന്തിനു വേണ്ടിയാണ്?
2. ഇതുവരെ അവർക്ക് ഈ സ്ഥലത്ത് കയറാൻ പോലും കഴിഞ്ഞിട്ടില്ല എന്നത് ശരിയാണോ?
3. കൺസൾട്ടൻസി ഇതുവരെ ചെയ്തത് 2018 ൽ 38 പേജുള്ള ഒരു റിപ്പോർട്ട് കൊടുത്തു എന്നല്ലാതെ മറ്റൊന്നും ചെയ്തില്ല എന്നത് വാസ്തവമാണോ?
4. വിമാനത്താവളത്തിന് ഏത് സ്ഥലം തിരഞ്ഞെടുക്കുമെന്ന് പോലും തീരുമാനമാകാത്ത 2017 ൽ കൺസൾട്ടൻസിയെ നിയമിച്ചത് എന്തിന് വേണ്ടിയാണ്?
5. ഈ കമ്പനിയെ ലോക ബാങ്കുൾപ്പെടെയുളള സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട് എന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
6. ഒരു പണിയും ചെയ്യാത്ത ഈ കമ്പനിക്ക് ഇതുവരെ 4.5 കോടിയിലധികം രൂപ സർക്കാർ കൊടുത്തത് എന്തിനു വേണ്ടിയാണ്?
7. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം പ്രതിപക്ഷനേതാവ് ഉയർത്തിയിട്ടും മുഖ്യന്ത്രി എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തത്?