നാല് വർഷത്തെ ജയിൽ വാസത്തിനുശേഷം ശശികല ജയിൽ മോചിതയായി : കൊറോണ നെഗറ്റീവായാൽ ചെന്നൈയിലേക്ക്

വികെ ശശികല ബുധനാഴ്ച ജയിൽ മോചിതയായി. ജയിൽ അധികൃതർ ആശുപത്രിയിലെത്തിയാണ് രേഖകൾ ഒപ്പിട്ട് കൈമാറിയത്. ചെന്നൈ ഹൈക്കോടതിയാണ് ജയിൽ ശിക്ഷ പൂർത്തിയായതായി ഉത്തരവിട്ടത്. നിലവിൽ കൊറോണ ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയിൽ കഴിയുകയാണ് ശശികല. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല തടവിൽ കഴിഞ്ഞത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷമായി തടവ് ശിക്ഷ അനുഭിവിക്കുകയായിരുന്നു. കൊറോണ ചികിത്സയിൽ കഴിയുന്ന ശശികലയ്ക്ക് കൊറോണ നെഗറ്റീവ് ആയതിന് ശേഷം മാത്രമെ ചെന്നൈയിലെത്താൻ സാധിക്കുകയുള്ളു. വിക്ടോറിയ ഹോസ്പിറ്റലിന് പുറത്തു ഒരുപാട് അനുയായികൾ ശശികലയെ കാത്തു നിൽക്കുന്നുണ്ട്. ശശികല ജയിൽ മോചിതയായതിന്റെ സന്തോഷത്തിൽ അവർ മധുരം വിതരണം ചെയ്തിരുന്നു.