വന്ദേഭാരത് എക്‌സ്പ്രസ് രണ്ടാം ട്രയൽ റണ്ണിൽ കോഴിക്കോട് എത്തിയത് 12 മിനിറ്റ് നേരത്തെ

തിരുവനന്തപുരം. വന്ദേഭാരത് എക്‌സ്പ്രസ് രണ്ടാം ട്രയല്‍ റണ്ണില്‍ 12 നേരത്തെ കോഴിക്കോട് എത്തി. അഞ്ച് മണിക്കൂര്‍ 56 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് ന്നും വന്ദേഭാരത് കോഴിക്കോട് ഓടിയെത്തിയത്. തൃശൂരിലും ആദ്യ ട്രയല്‍ റണ്ണിനേക്കാള്‍ 10 മിനിറ്റ് നേരത്തെയെത്തി. അതേസമയം 50 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് കൊല്ലത്ത് എത്തിയത്. മൂന്ന് മണിക്കൂര് 12 മിനിറ്റുകൊണ്ട് ട്രെയിന്‍ എറണാകുളത്തും എത്തി.

കാസര്‍കോട് വരെ ഏട്ടരമണിക്കൂര്‍ക്കൊണ്ട് ഓടിയെത്താം എന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി പേരുടെ ആവശ്യത്തെ തുടര്‍ന്നാണ് റെയില്‍വെ വന്ദേഭാരത് കാസര്‍കോട് വരെ നീട്ടിയത്. ഒരേസമയം തിരുവനന്തപുരത്ത് നിന്നും കാസര്‍കോടുന്നുന്നും പുറപ്പെടുന്ന രീതിയില്‍ സമയം ക്രമീകരിക്കുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

കൂടുതല്‍ സ്റ്റോപ്പുകള്‍ വന്ദേഭാരതിന് അനുവദിക്കില്ലെന്നാണ് വിവരം. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുന്നതിനാലാണ് ഇത്. എന്നാല്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും. സംസ്ഥാനത്ത് റെയില്‍വേ മൂന്ന് ഘട്ട നവീകരണത്തിലൂടെ വേഗത 160 കിലോമീറ്ററാക്കും. ഇതിനായി 381 കോടി കേന്ദ്രം അനുവദിച്ചു.