സജി ചെറിയാന്‍ രാജിവെക്കണമെന്നാവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം/ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നാവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസ് ആശയങ്ങളാണ് മന്ത്രി സജി ചെറിയാന്‍ ഉയര്‍ത്തുന്നത്. മന്ത്രിയുടെത് ആര്‍എസ്എസിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെതൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് സജി ചെറിയാന്‍. ഭരണഘടനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട മന്ത്രി ഭരണഘടന രാജ്യത്തെ കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞു. ഇത് ആര്‍എസ്എസിന്റെ അഭിപ്രായത്തോട് സമാനമാണ്. ആര്‍എസ്എസ് സ്ഥാപകാചാര്യനായ ഗോള്‍വാള്‍ക്കറും സമാന രീതിയിലാണ് പ്രതികരിച്ചിട്ടുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും സമാന അഭിപ്രായമാണുള്ളതെങ്കില്‍ മന്ത്രി സജി ചെറിയാനെ നിലര്‍ത്തിര്‍ത്തക. അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബി ആര്‍ അംബേദ്കറേയും മന്ത്രി സജി ചെറിയാന്‍ അപമാനിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.