കേരള പൊലീസിനെതിരെ ആനി രാജ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവകരമെന്ന് വി ഡി സതീശന്‍

കേരള പൊലീസിനെതിരെ സിപിഐ നേതാവ് ആനി രാജ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാകും ആനി രാജ ഇക്കാര്യം പറഞ്ഞത്. തെളിവുകള്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തണെമെന്നും ആനി രാജ ഉന്നയിച്ച വിഷയത്തില്‍ മുഖ്യമന്ത്രി ആവശ്യമായ നടപടിയെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ ഇന്ന് ഉന്നയിച്ചത് . ആര്‍എസ്എസ് ഗ്യാങ് കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാണ് ആനി രാജ വിമര്‍ശിച്ചു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണെന്നും ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ആനി രാജ ആരോപിച്ചു.

പൊലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പൊലീസിനിടയില്‍ ആര്‍എസ്എസ് ഗ്യാങ് നിലവിലുണ്ടെന്നാണ് സംശയം. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പുവേണം.ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ആനി രാജ പറഞ്ഞു.