വീണാ വിജയനെ വെല്ലുവിളിക്കുന്നു, ഈ പിണറായി വിജയൻ എന്റെ അച്ഛൻ അല്ലെന്ന് പറയാമോ?

സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്ന പിണറായി വിജയൻ തന്റെ അച്ഛനല്ലെന്ന് പറയാൻ വീണ വിജയനെ വില്ലുവിളിച്ച് പൊതു താല്പര്യ ഹർജിക്കാരനായ എംകെ സലീം. അച്ഛനെയാണ് പറഞ്ഞിരിക്കുന്നത്. അത് അച്ഛനല്ലെങ്കിൽ അല്ല എന്ന് പറയണം. എന്നാൽ ജനങ്ങൾ അത് വിട്ടുകളയുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് വിണ വിജയൻ ഒളിച്ചോടി നിൽക്കുന്നത്. നിങ്ങൾ ഇതിന് മറുപടി പറഞ്ഞേ പറ്റുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് സമയത്ത് വികസനം ഇല്ലെന്ന് എല്ലാവരും പറഞ്ഞു എന്നാൽ ഉമ്മൻ ചാണ്ടുയുടെ മകൻ പറഞ്ഞു പുതുപ്പള്ളിക്കാർക്ക് ഇത്ര വികസനം മതിയെന്ന്. അതിലും ശക്തമായി വീണ വിജയന് പറയാൻ സാധിക്കും കാരണം വീണ പിണറായി വിജയന്റെ മകളാണെന്ന് അദ്ദേഹം പറയുന്നു.

എങ്ങനെയാണ് വീണ വിജയന് സർവീസിനായി 1.72 കോടി നൽകിയത്. എന്ത് സർവീസാണ് വീണ വിജയൻ നൽകിയത്. പിണറായി വിജയൻ പറയുന്നത് അത് രണ്ട് കമ്പനികൾ തമ്മിലുള്ള കരാറാണെന്നാണ്. എന്നാൽ എന്ത് കരാറാണെന്ന് നിങ്ങൾ കൊടുത്തതെന്ന് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.