ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും, വീണ നായര്‍ പറയുന്നു

പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ സെലിബ്രിറ്റികള്‍ക്ക് എതിരെ മോശമായി കമന്റ് ഇടുന്നവര്‍ നിരവധിയാണ്. ഇത്തരം പല സംഭവങ്ങളും പുറത്ത് എത്തിയിട്ടുമുണ്ട്. ചിലപ്പോഴൊക്കെ ഇത്തരക്കാര്‍ക്ക് താരങ്ങള്‍ ചുട്ട മറുപടി നല്‍കാറുണ്ട്. ഇത്തരത്തില്‍ മോശമായി കമന്റ് ചെയ്യുന്ന ഒരാളെ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുകയാണ് നടി വീണ നായര്‍. മോശം കമന്റിട്ടയാളുടെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെയാണ് നടി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും.’ എന്നാണ് പ്രൊഫൈല്‍ ലിങ്ക് പങ്കുവെച്ചുകൊണ്ട് വീണ കുറിച്ചത്. ഇവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന് പലരും കമന്റുമായി പോസ്റ്റിന് താഴെ എത്തുന്നുമുണ്ട്.

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ പ്രേക്ഷകമനസില്‍ ഇടം നേടുന്നത്. ടിവി പരിപാടികളിലും സീരിയലുകളിലും നടി സജീവമാണ്. മാത്രമല്ല ബിഗ്‌ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥിയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.

https://www.facebook.com/VeenaNairOfficial/posts/1676534885833922