നൂപുർ ശർമ്മക്ക് പരസ്യ പിന്തുണ, ഹിന്ദുക്കൾ ഭീഷണികൾ വയ്ച്ച് പൊറുപ്പിക്കില്ല- വി എച് പി, VHP

മുസ്ളീം പ്രവാചക നിന്ദ എന്നാരോപിച്ച് രാജ്യത്ത് കൂട്ടകൊല നടത്താനുള്ള കൊലവിളികളേ ഹിന്ദു സമൂഹം നേരിടും എന്ന് വ്യക്തമാക്കി വി എച് പി VHP യുടെ പുതിയ പ്രഖ്യാപനം, വിവാദങ്ങളേ തുടർന്ന് സസ്പൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മക്കും നവീൻ ജിൻഡാലിനും പരസ്യമായ പിന്തുണ നല്കി വി എച്ച് പി രംഗത്ത് വന്നു. ദിവസങ്ങളായി രാജ്യ വിരുദ്ധ കലാപങ്ങൾ കാണുന്നു. ഇനിയും ഇത് കണ്ട് നോക്കി നില്ക്കില്ല. പുറത്താക്കിയ ബിജെപി നേതാക്കളുടെ ശിരസ് ചേദിക്കും എന്ന ഭീഷണിയിൽ ഹൈന്ദവർ രാജ്യത്ത് രോക്ഷാകുലരാണ്‌. ശനിയാഴ്ച ഹരിദ്വാറിൽ രണ്ട് ദിവസത്തെ വിഎച്ച്പി സമ്മേളനത്തിനു ശേഷമാണ്‌ നിർണ്ണായകമായ പ്രസ്ഥാവന വന്നിരിക്കുന്നത്. നൂപർ ശർമ്മയ്ക്കും ബി.ജെ.പിയുടെ നവീൻ ജിൻഡാലിനും പിന്തുണയുമായി ശക്തമായി രംഗത്ത് ഉണ്ടാകും എന്നും വി എച് പി വ്യക്തമാക്കി. നുപൂർ ശർമ്മ ഒരു ആധികാരിക ഹദീസിനെ പരാമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വാദിച്ചു. അല്ലാതെ മുസ്ളീം മതത്തിന്റെ പ്രവാചകനെ അപമാനിച്ചിട്ടില്ല. അവർ സ്വയം തീരുമാനിച്ച് പറഞ്ഞ വാക്കുകൾ അല്ല. ഖുറാനിലെ ഹദീസാണ്‌ നൂപുർ ശർമ്മ ഉന്നയിച്ചത്. ഇത്തരം ഹദീസുകൾ വായിച്ച് മറ്റുള്ളവരെ അറിയിക്കുമ്പോൾ എന്തിനാണ്‌ രാജ്യം കത്തിക്കുന്നതും കലാപം നടത്തുന്നതും എന്നും വി എച്ച് പി നേതാക്കൾ ചോദിക്കുന്നു. ഹിന്ദു സമൂഹം ഇത്തരം ധിക്കാരപരമായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഹരിദ്വാർ വി പി സമ്മേളനം വ്യക്തമാക്കി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീം സമുദായം അക്രമാസക്തമായ പ്രതിഷേധങ്ങൾ നടത്തുന്ന തിൽ ഹരിദ്വാറിൽ സമ്മേളിച്ച ഹൈന്ദവ സന്യാസിമാർ അസ്വസ്ഥരായി. ഈ രാജ്യത്ത് ജീവിക്കുകയും ഈ രാജ്യത്തിന്റെ സമാധാനം തകർത്ത് മത കലഹത്തിനു ശ്രമിക്കുന്നതും എന്ത് നീതിയാണ്‌. നമ്മൾ ചവിട്ടി നില്ക്കുന്ന രാജ്യവും മണ്ണും സമാധാനപരമായി തീരണം.ഇനി നൂപുർ ശർമ്മയുടെ പ്രസ്താവന വിദ്വേഷ പ്രസംഗമാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടുത്തേ മത തീവ്രവാദികൾ അല്ല. അതിനായി നിലവിൽ കോടതികൾ ഉണ്ടല്ലോ. തെറ്റായകാര്യം അവർ പറഞ്ഞിട്ടുണ്ട് എങ്കിൽ അവരെ ശിക്ഷിക്കട്ടേ. ഒരു ഇസ്ലാമിക ഗ്രന്ഥം ഉദ്ധരിച്ചു, ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് നീതി ന്യായ കോടതിയിൽ ഉന്നയിച്ച് പരിഹാരം കാണണം.കോടതികൾ തീരുമാനിക്കും, അക്രമത്തിലൂടെ വിഷയം തെരുവിൽ തീരുമാനിക്കാൻ കഴിയില്ല, ”വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു തീവ്രവാദ സംഘടനകളായ അൽ-ഖ്വയ്ദ, താലിബാൻ എന്നിവയുടെ ഭീഷണിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ പ്രതിഷേധം നടത്തിയ ഇസ്ലാമിക സംഘടനകളുടെ യുദ്ധവും നൂപൂർ ശർമ്മയെ കൊല്ലണം എന്ന ആവശ്യവും ആണിപ്പോൾ മൗനം വിട്ട് ഹിന്ദു സംഘടനകൾ രംഗത്ത് വരാൻ കാരണം

പ്രവാചക നിന്ദ എന്ന വിവാദത്തിൽ നുപൂർ ശർമ്മയേ ബിജെപി പുറത്താക്കി എങ്കിലും ബിജെപി നേതാക്കളായ ഉമാഭാരതി, സാധ്വി പ്രജ്ഞ തുടങ്ങിയ ഉന്നത നേതാക്കൾ ഇവരുമായി ആശയ വിനിമയം നടത്തുന്നുണ്ട് .ഞങ്ങൾക്ക് അവളേ ചെന്നായ്ക്കൾക്ക് എറിയാൻ കഴിയില്ല,“ നൂപുരിനെതിരായ ഭീഷണികൾ വർദ്ധിച്ചപ്പോൾ ഉമാ ഭാരതിയുടെ പ്രതികരണം ഇങ്ങിനെ ആയിരുന്നു.അക്രമം നടത്തുന്നതിനു പിന്നിൽ മുസ്ലീങ്ങൾക്കിടയിലെ ജിഹാദികളാണെന്ന്വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു.

ഇതിനിടെ പ്രവാചക നിന്ദയുടെ പേരിൽ കേരളത്തിലും വിവാദങ്ങളും സംഘർഷങ്ങളും. പ്രവാചക വിവാദം ആയുധമാക്കി രാജ്യത്ത് മതമൗലികവാദികൾ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മസ്ജിദുകളിലെ പ്രസംഗങ്ങൾ വിദ്വേഷ പ്രചരണത്തിന് കാരണമാകരുതെന്ന് കാണിച്ച് കണ്ണൂരിൽ മസ്ജിദ് കമിറ്റിക്ക് പോലീസ് നല്കിയ നോട്ടിസ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.രാജ്യത്ത് പലയിടങ്ങളിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ആരംഭിച്ചത് വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമായിരുന്നു. ഇത് മുന്നിൽ കണ്ടാണ് പോലീസ് പ്രസംഗത്തിൽ ശ്രദ്ധ വേണമെന്ന് നിർദ്ദേശിച്ചത്. നോട്ടീസിൽ ലീഗ് നേതാക്കളും മസ്ജിദ് കമ്മറ്റിക്കാരും പ്രതിഷേധം അറിയിച്ചതോടെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മസ്ജിദിന് നൽകിയ നോട്ടീസ് അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് സർക്കാർ വ്യക്തമാക്കി. മയ്യിൽ എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് മാറ്റി.മയ്യിൽ പോലീസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കാണു കഴിഞ്ഞ ദിവസം ഇൻസ്പെക്ടറുടെ സീൽ പതിച്ച നോട്ടീസ് ലഭിച്ചത്. പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്

ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാർദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങൾ നടത്താൻ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാൽ അത്തരം വ്യക്തികളുടെ പേരിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ക്രമസമാധാനം നിലനിർത്താനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ചില പള്ളികളിൽ നോട്ടീസ് നൽകിയതെന്ന് മയ്യിൽ പോലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ് വ്യക്തമാക്കി.ഈ ഉദ്യോഗസ്ഥനെ ഇപ്പോൾ നടപടിക്ക് വിധേയമാക്കിയിരിക്കുകയാണ്‌