ജീനിയസ് അല്ലെങ്കിലും ഒട്ടും മോശമായിരുന്നില്ല- വിദ്യാ ബോലൻ

ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് വിദ്യാ ബാലൻ.മലയാളിയാണെങ്കിലും അങ്ങ് ബോളിവുഡിലാണ് നടിയുടെ പിടി.എന്നാൽ വിദ്യാ ബാലന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആർക്കും അത്ര അറിവില്ല. മലയാളത്തിലാണ് നടിയുടെ ആദ്യ ചിത്രം.

ഇപ്പോളിതാ പത്താം ക്ലാസിലെ സ്വന്തം മാർക്ക്ലിസ്റ്റുമായാണ് വിദ്യ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.ഞാൻ ജീനിയസ് ഒന്നും ആയിരുന്നില്ലെങ്കിലും ഒട്ടും മോശമല്ലല്ലോ അല്ലേ എന്നാണ് ചിത്രത്തോടൊപ്പം ആരാധകരോടുള്ള വിദ്യയുടെ ചോ​ദ്യം.1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക്ലിസ്റ്റിലാണ് വിദ്യ ആരാധകർക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇതോടൊപ്പം ആരാധകരോട് അവരുടെ കണക്കിന്റെ മാർക്കുകൾ കമന്റായി കുറിക്കാനും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

577 മാർക്കാണ് വിദ്യ കരസ്ഥമാക്കിയത്.ഇംഗ്ലീഷിന് 100ൽ 78ഉം, സയൻസിന് 150ൽ 128ഉം ഫ്രഞ്ചിന് 100ൽ 87ഉം മാർക്ക് വീതമാണ് വിദ്യ ബാലൻ നേടിയത്.അടുത്തിടെ ദീപിക പദുകോണും മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരുന്നു.അതേസമയം,ശകുന്തള ദേവി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിദ്യ ബാലൻ മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്.ജൂലൈ 31 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ശകുന്തളാദേവി അനു മേനോനാണ് സംവിധാനം ചെയ്തത്.സോണി പിക്ചർസ് നെറ്റ്വർക്സ് പ്രൊഡക്ഷൻസും അബുൻഡാനിയ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.