ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനാകുന്നു, വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ വിവാഹിതനാവുന്നു.വിജയ് തന്നെയാണ് വിവാഹിതനാകാൻ പോകുന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്.വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വിജയ് പങ്കുവെച്ചപ്പോഴാണ് വിവാഹക്കാര്യം ആരാധകർ അറിയുന്നത്.വൈശാലി വിശ്വേശരനാണ് വധു.ചിത്രങ്ങൾ പങ്കുവെച്ചതോടെ ആശംസയുമായി ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവരെത്തി.കെ എൽ രാഹുൽ,ചഹൽ,ശ്രേയസ് അയ്യർ,കരുൺ നായർ അഭിനവ് മുകുന്ദ് എന്നിവർ കമന്റുമായി എത്തി.

 

View this post on Instagram

 

???? PC – @ne_pictures_wedding

A post shared by Vijay Shankar (@vijay_41) on

ഇന്ത്യയുടെ ഇംഗ്ലണ്ട് ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു വിജയ്.ലോക്ക്ഡൗൺ കാലത്ത് ഹർദിക് പാണ്ഡ്യ ,ചഹൽ എന്നിവർക്ക് ശേഷം വിവാഹത്തിലേക്ക് കാലെടുത്ത് വെക്കുന്ന ക്രിക്കറ്റ് താരമാണ് വിജയ്.ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് വിജയ്.

2019ലെ ലോകകപ്പിൽ വിജയ് ശങ്കർ ഇന്ത്യയ്ക്കായി കളിച്ചിരുന്നു.എന്നാൽ,സ്ഥിരത നിലനിർത്താൻ കഴിയാതെ വന്നതോടെ താരത്തിന് ടീമിൽ സ്ഥാനം നഷ്ടമായി.ശ്രീലങ്കയ്‌ക്കെതിരെ 2018ലാണ് ഇന്ത്യൻ ടീമിൽ ആദ്യമായി കളിച്ചത്.ടി20യിലെ അരങ്ങേറ്റത്തിനുശേഷം 2019ൽ മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റിലും ഇന്ത്യയ്ക്കായി കളിച്ചു.12 ഏകദിന മത്സരങ്ങളും 9 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.ലോകകപ്പിലെ വിജയ് ശങ്കറിന്റെ സ്ഥാനത്തെചൊല്ലി അമ്പാട്ടി റായിഡു വിവാദമുയർത്തിയിരുന്നു.റായിഡുവിന് പകരമായാണ് അന്ന് വിജയ് ടീമിലെത്തിയത്.