വിക്രം ഒടുവിൽ ട്വിറ്ററിൽ ആഘോഷമാക്കി ആരാധകര്‍

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടനായ വിക്രം ഒടുവിൽ ട്വിറ്ററിൽ എത്തി. ഇപ്പോഴിതാ വിക്രം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വിക്രം ട്വിറ്ററിൽ വീഡിയോയും ട്വീറ്റ് ചെയ്‍തിരിക്കുകയാണ്.

‘പത്ത് വര്‍ഷം വൈകിയാണ് താൻ ട്വിറ്ററില്‍ എത്തുന്നത്. എല്ലാവരുടെ സ്‍നേഹത്തിന് നന്ദി. ഇനി ഇടയ്‍ക്ക് വരാം.’ വീഡിയോയില്‍ വിക്രം പറയുന്നു. വിക്രം ട്വിറ്ററില്‍ എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഇനി റിലീസ് ചെയ്യാനിറയ്ക്കുന്നത്.

ചിത്രം ആര്‍ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘കോബ്ര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

‘മഹാന്’ ശേഷമെത്തുന്ന വിക്രം ചിത്രമാണ് ‘കോബ്ര’. എന്നാല്‍ ‘മഹാന്‍’ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ‘കദരം കൊണ്ടാന്‍’ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ ‘കോബ്ര’ എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.