ഗർഭധാരണം പ്രശ്നമായി കരീനയ്ക്ക് പകരം ദീപിക അഭിനയിച്ചു.

ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായ രാംലീല ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 200 കൊടിയിലധികമാണ് വാരിക്കൂട്ടിയിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലി എന്ന സംവിധായകന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രത്തിൽ റാം ആയി രൺവീർ സിങും ലീലയായി ദീപിക പദുക്കോണുമാണ് തകർത്ത് അഭിനയിച്ചത്. ഇരുവരുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രേക്ഷക, നിരൂപക പ്രശംസയും ലഭിക്കുകയുണ്ടായി.

ബോളിവുഡിൽ തുടർച്ചയായി സിനിമകൾ പരാജയം നേരിടുമ്പോൾ എത്തിയ രാംലീല ഇന്ത്യയൊട്ടാകെ വമ്പൻ കോളിളക്കമാണ് ഉണ്ടാക്കിയത്. ചിത്രത്തിലെ നായിക ദീപികയുടെ കരിയർ ഗ്രാഫ് ഉയർന്നതിന്റെ മുഖ്യ കാരണമായിരിക്കുന്നത് രാംലീല ആണ്ടെന്നു തന്നെ പറയണം. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി ഇന്ന് ദീപിക മാറിയിരിക്കുന്നു. ഗൗരവമേറിയ കാര്യം മറ്റൊന്നാണ്.

ദീപിക അഭിനയിച്ച ആ കഥാപാത്രത്തിനായി സഞ്ജയ് ലീല ബൻസാലി ആദ്യം മനസ്സിൽ കണ്ടത് ദീപിക ആയിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. രണ്ടാം ഓപ്‌ഷനായി ആ കഥാപാത്രത്തിലേക്ക് എത്തിയതായിരുന്നു ദീപിക എന്നതാണ് വസ്തുത. സംവിധായകന്റെ മനസ്സിൽ ആദ്യമുണ്ടായിരുന്നത് ബോളിവുഡിലെ മുൻനിര താരമായിരുന്ന കരീന കപൂർ ആയിരുന്നു.

സഞ്ജയ് ലീല ബൻസാലി കഥാപാത്രവുമായി കരീനയെ സമീപിച്ചപ്പോൾ നടി വിനയപൂർവ്വം ഈ ഓഫർ നിരസിക്കുകയാണ്ക ഉണ്ടായത്. കരീന ചിത്രത്തിൽ നിന്ന് പിന്മാറിയത് അന്ന് ഏറെ വാർത്തകൾക്ക് കാരണമായിരുന്നു. കരാറിൽ ഗർഭധാരണം പാടില്ലെന്ന നിബന്ധന മൂലമാണ് കരീന രാംലീല ഉപേക്ഷിക്കുന്നത് എന്നതായിരുന്നു പ്രധാന വാർത്ത. പിൽക്കാലത്ത് ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് നടി പിന്നീട് താൻ ആ സിനിമ ഉപേക്ഷിക്കാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തുന്നത്.

സഞ്ജയ് ലീല ബൻസാലിയെ പോലൊരു സംവിധായകന്റെ സിനിമ നിരസിച്ചതിനുള്ള യഥാർത്ഥ കാരണം ചോദിക്കുമ്പോൾ, ആ വേഷത്തിൽ തനിക്ക് ഒരു താൽപര്യം തോന്നിയില്ലെന്നായിരുന്നു കരീനയുടെ ഒറ്റയടിക്കുള്ള മറുപടി. എല്ലാവർക്കുമായി എന്തെങ്കിലും ഒക്കെ ഉണ്ടെന്നും അങ്ങനെ ഒരു സിനിമ നഷ്ടപ്പെട്ടതിന്റെ പേരിൽ തന്റെ സൂപ്പർ നായിക ടാഗ് പോകില്ലെന്നും ആണ് കരീന ഉറച്ചു വിശ്വസിച്ചിരുന്നത്. അന്ന് ചിത്രം വേണ്ടന്ന് വെച്ചതിൽ തനിക്ക് ഒരിക്കലും ഖേദം തോന്നിയിട്ടില്ലെന്നും കരീന പറഞ്ഞിരുന്നതാണ്.

‘നമുക്ക് താൽപര്യം തോന്നാത്ത കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നതിന് പകരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും യാത്രകൾ ചെയ്യാനും താൻ ഇഷ്ടപ്പെടുന്നു’ എന്നായിരുന്നു കരീന യുടെ വാക്കുകൾ. എന്നാൽ കാര്യങ്ങൾ എല്ലാം രാംലീലയുടെ റിലീസിന് ശേഷം തലകീഴ് മറിയുകയായിരുന്നു. ‘സൂപ്പർ നായിക ടാഗ് പോകില്ലെ’ന്നു പറഞ്ഞ കരീനക്കാണ് തെറ്റിയതെന്നു കാലം തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. അതായത് ദീപികയുടെ കരിയർ ഗ്രാഫ് ഉയർന്ന് കരീനയേക്കാൾ ദീപിക മേലേക്ക് കുതിച്ചിരിക്കുകയാണ്.