അച്ഛന്റെ ആ രീതി തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്, വിനീത് ശ്രീനിവാസന്‍ പറയുന്നു

മലാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. പിന്നണി ഗായകനായി തുടക്കം കുറിച്ച വിനീത് പിന്നീട് നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ്. ശ്രീനിവാസന്റെ മകന്‍ എന്നതില്‍ ഉപരി മലയാള സിനിമ ലോകത്ത് തന്റേതായ ഒരിടം വിനീത് സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന് വിനീതിന്റെ ഒരു അഭിമുഖമാണ്.

അച്ഛന്‍ ശ്രീനിവാസനെ കുറിച്ച് വിനീത് അഭിമുഖത്തില്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛന്‍ നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞത്. അച്ഛന്‍ തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു.

സിനിമ എഴുതുമ്പോള്‍ അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ടോ എന്നുളള ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ…’ ഓരേ എഴുത്ത് കഴിഞ്ഞാലും ഞാന്‍ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ‘ഒന്നും ശരിയായിട്ടില്ല’ എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് ‘ പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛന്‍ പറയുന്നത്. പണ്ട് മുതല്‍ തന്നെ നമ്മള്‍ താല്‍പര്യം എടുത്ത് ചോദിച്ചാല്‍ അച്ഛന്‍ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ ,സുഹൃത്തിനെ കാണാന്‍ പോകുന്നതാണ്. ആ ഫുള്‍ ഡയലോഗ് അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യില്‍ ഇല്ല. മുഴുവന്‍ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോള്‍ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാന്‍ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. വിനീത് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.