മലയാളികൾക്ക് വിഷു ആശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷു ആഘോഷ വേളയിൽ എല്ലാവർക്കും എന്റെ ആശംസകൾ. ഒപ്പം എല്ലാവർക്കും ഒരു നല്ല വർഷം ആരംഭിക്കുന്നു എന്നുമായിരുന്നു ആദ്ദേഹത്തിന്റെ ആശംസ. ഇംഗ്ലീഷിലും മലയാളത്തിലുമുശള്ള ആശംസ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.

എല്ലാ വർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം നരുന്നു. നിങ്ങളുടെ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്നായിരുന്നു ചിത്രത്തിലെ വാക്കുകൾ. അതേസമയം മലയാളികൾക്ക് വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി . ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്.

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം .. സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.