നടൻ വിവേകിന് ഹൃദയാഘാതം; നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

ഹാസ്യ നടന്മാരിലെ ശ്രദ്ധേയനായ തമിഴ് താരം നടൻ വിവേകിനെ ഹൃദയാഘത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് മെഡിക്കൽ റിപോർട്ടുകൾ.

ഇന്ന് പകലാണ് വിവേകിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. വാക്‌സിൻ കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും. അതിനാൽ തന്നെ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്.