വൈറ്റില മേല്‍പ്പാല നിര്‍മാണത്തിന് ഉപയോഗിച്ചത് ഗുണനിലവാരമില്ലാത്ത കോണ്‍ക്രീറ്റെന്ന് റിപ്പോര്‍ട്ട്

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലുണ്ടായ അപാകതകള്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലുണ്ടായ വീഴ്ചകള്‍ക്കു സമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ . വൈറ്റില മേല്‍പ്പാല നിര്‍മാണത്തിനും ഗുണനിലവാരമില്ലാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചിരുന്നതായി പി.ഡബ്ല്യു.ഡി. ജില്ല വിജിലന്‍സ് ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച എഫ് ഐ ആറും വൈറ്റില പാലത്തിന്റെ നിര്‍മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും തമ്മില്‍ സാമ്യങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍ .
.മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ രണ്ടിടത്തും ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ഇതില്‍ നിന്നും മനസിലാക്കാം . വൈറ്റില മേല്‍പ്പാലത്തിന്റെ ഡെക് സ്ലാബിന്റെ കോണ്‍ക്രീറ്റ് സമയത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.