അഹിന്ദു നല്‍കുന്ന ഭക്ഷണം കഴിക്കില്ല; ഓര്‍ഡര്‍ റദ്ദാക്കിയയാള്‍ക്ക് മുഖത്തടിച്ച മറുപടി നല്‍കി സൊമാറ്റോ

ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിന്റെ പേരില്‍ സോമോ?റ്റോ വിതരണം ചെയ്?ത ഭക്ഷണം നിരസിച്ച ഉപഭോക്താവിന് കിടിലന്‍ മറുപടിയുമായി കമ്ബനി. ട്വിറ്ററിലൂടെയാണ് ഉപഭോക്താവ് സോമോറ്റോ അഹിന്ദുവിനെ ഭക്ഷണം വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ വിവരം അറിയിച്ചത്. ഇതുമൂലം താന്‍ സോമോറ്റോയോട്? പരാതി പെട്ടുവെന്നും ഇയാള്‍ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്?തമാക്കിയിരുന്നു.

എന്നാല്‍, തന്റെ പരാതി ലഭിച്ചിട്ടും ഡെലിവറി ബോയിയെ മാറ്റാനോ കാന്‍സല്‍ ചെയ്?ത ഓര്‍ഡറിന് റീഫണ്ട് നല്‍കാനോ സോമാറ്റോ തയാറായില്ലെന്നും പരാതിക്കാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കിടിലന്‍ മറുപടിയുമായി സോമാറ്റോ രംഗത്തെത്തിയത്.
ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെ മതമാണെന്നുമായിരുന്നു സോമാറ്റോയുടെ മറുപടി. സോമാറ്റോയുടെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് കമ്ബനിയെ പിന്തുണച്ച് രംഗത്തെത്തുന്നത്. ഇത്തരം ആളുകളെ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നും സോമാറ്റോയോട് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.