![PALAKKAD11](https://thekarmanews.com/wp-content/uploads/2023/09/PALAKKAD11.jpg)
പാലക്കാട് : റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പാലക്കാട് മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ-ഗീതു ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാലൊഴിക്കുന്നതിനായി പോകുന്ന സമയത്തായിരുന്നു അപകടം.
ഇവരുടെഅയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരി വേദ. മുത്തച്ഛൻ വേലായുധൻ. മുത്തശ്ശി പാർവതി.