ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു, ഗോധ നായിക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വാമിഖ ഗബ്ബി.മലയാളി അല്ലെങ്കിലും ഗോധ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കയറി കൂടിയ നടിയാണ് വാമിഖ.പിന്നീട് പൃഥ്വിരാജ് നായകനായി എത്തിയ നയന്‍ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ വാമിഖ എത്തി.സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്.ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്.പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റ് ആയിട്ടുണ്ട്.ഇപ്പോള്‍ ആരാധകര്‍ തന്നെ ഹോട്ടായി കാണുന്നതില്‍ താന്‍ സന്തോഷിക്കുന്നു എന്ന് തുറന്ന് പറയുകയാണ് വാമിഖ ഗബ്ബി.

വാമിഖ ഗാബിയുടെ വാക്കുകള്‍ ഇങ്ങനെ-‘ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു.അതില്‍ വിഷമിക്കുന്നതേയില്ല.അത് ഒരു നല്ല കാര്യമാണ്.ഒരിക്കലും മോശമല്ല. ഒരാള്‍ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്.സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്.ഒരാളുടെ മനസ്സില്‍ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കില്‍ അതയാളുടെ കണ്ണിലുണ്ടാകും.എന്നാല്‍ മനസ്സില്‍ സ്‌നേഹമാണെങ്കില്‍ അവര്‍ കാണിക്കുന്നതും ആ രീതിയില്‍ ആയിരിക്കും.ദേഷ്യമെങ്കില്‍ അങ്ങനെ. ഞാന്‍ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല. വിഷമിക്കാറുമില്ല.

നേരത്തെ അമ്മയുടെ പഴയ സാരി അണിഞ്ഞ് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നു.പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി,മലയാളം,തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.അന്യഭാഷകള്‍ വിട്ട് പഞ്ചാബി സിനിമാ രംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.നയന്‍ സിനിമയ്ക്കു ശേഷം നടി ചെയ്തത് അഞ്ച് പഞ്ചാബി സിനിമകളാണ്.പഞ്ചാബിയിലെ തിരക്കേറിയ നായികകൂടിയാണ് വാമിഖ.