ഭാര്യയ്ക്ക് ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഭര്‍ത്താവ് കാമുകിക്കൊപ്പം പോയി

തിരുവനന്തപുരം. ഭാര്യക്ക് ക്യാന്‍സര്‍ രോഗം വന്നപ്പോള്‍ അവളേയും മകനേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്ക് ഒപ്പം ഭര്‍ത്താവ് പോയി. അവിടെയും തീര്‍ന്നില്ല അനീതി സ്വന്തം ഭാര്യ മറ്റുള്ളവരോട് തന്റെ കാമുകിയുടെ വിവരം വെളിപ്പെടുത്തിയതിനു പോലീസില്‍ ഈ നീചനും കാമുകിയും ചേര്‍ന്ന് കേസ് നല്‍കി. പരാതിയെ തുടര്‍ന്ന് പോലീസ് സിഐ ഈ പരാതിയില്‍ ക്യാന്‍സര്‍ രോഗിയായ ആ പാവം സ്ത്രീയേ വിളിച്ച് സ്റ്റേഷനില്‍ ഇട്ട് ടോര്‍ച്ചര്‍ ചെയ്ത് ബോധം കെടുത്തിയതായും പരാതിയുണ്ട്. തിരുവനന്തപുരം സ്വദേശിയായ ക്യാന്‍സര്‍ രോഗിയായ ഷൈന വിഎസിനോടാണ് പോലീസിന്റെ ക്രൂരത.

നീചന്മാര്‍ ഖജനാവില്‍ നിന്നും ശംബളം എണ്ണി വാങ്ങുന്ന ചുടല പറമ്പായി മാറുകയാണ് കേരളം. പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സിഐ വളരെ മോശമായിട്ടാണ് പെരുമാറിയതെന്നാണ് പരാതിക്കാരി പറയുന്നു. താനും അമ്മയുമാണ് പോലീസ് സ്‌റ്റേഷനില്‍ പോയത്. പോലീസ് സ്‌റ്റേഷനല്‍ ഇരുന്നപ്പോള്‍ അമ്മയോട് പോലീസ് സിഐ വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും യുവതി പറയുന്നു.

അമ്മയെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിടും വനിതാ പോലീസിനെക്കൊണ്ട് അടിപ്പിക്കുമെന്ന് പറഞ്ഞുവെന്നും യുവതി ആരോപിക്കുന്നു. തുടര്‍ന്ന് തന്നോടും മോനോടും പുറത്തിരിക്കുവാന്‍ പറഞ്ഞു അപ്പോള്‍ തന്റെ അമ്മയെ ഒന്നും ചെയ്യരുതെ എന്ന് പറഞ്ഞുവെന്നും അപ്പോള്‍ സിഐ നിന്റെ അടവും അഭിനയവും ഇവിടെ കാണിക്കേണ്ടെന്നാണ് മറുപടി പറഞ്ഞതെന്നും തുടര്‍ന്ന് പേടിച്ച് ബോധം പോയെനനും യുവതി പറയുന്നു.

സംഭവത്തിന് ശേഷം ബോധം വരുമ്പോള്‍ ആംബുലന്‍സിലായിരുന്നുവെന്നും യുവതി പറയുന്നു. ഭര്‍ത്താവിന്റെ കാമുകി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങളെ ജയിലില്‍ പിടിച്ചിടുമെന്നാണ് പോലീസ് പറയുന്നതെന്നും. രാഷ്ട്രീയ പരമായി സ്വാധിനമുള്ള സ്ത്രീയാണ് ഭര്‍ത്താവിന്റെ കാമുകിയെന്നും യുവതി പറയുന്നു.