വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കണം, പരാതി ആവശ്യമില്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി. സംസ്ഥാനസര്‍ക്കാര്‍ വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുവാന്‍ വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്ട്രര്‍ ചെയ്യണം. വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്ട്രര്‍ ചെയ്യുവാന്‍ പരാതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ നടപടി സ്വീകരിക്കണം. വിദ്വേഷപ്രസംഗം രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കാത്തത് കോടതി അലക്ഷ്യമായി കാണുമെന്നും സുപ്രീംകോടതി പറയുന്നു.

മുമ്പ് സുപ്രീംകോടതി ഡല്‍ഹി, ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് വിദ്വേഷപ്രസംഗത്തില്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നാണ് സുപ്രീംകോടതി പറഞ്ഞു.