കാറില്‍ സഞ്ചരിക്കുമ്പോള്‍ ഡോര്‍ തുറന്ന് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ. പാലത്തില്‍ നിന്നും കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശി അഖിലാണ് മരിച്ചത്. യുവാവ് ചാടിയതിന് പിന്നാലെ തിരച്ചില്‍ ആരംഭിച്ചു.

നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. പിതാവിനോടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കാറില്‍ പോകുമ്പോള്‍ ഡോര്‍ തുറന്ന് ചാടുകയായിരുന്നു യുവാവ്.