മോദി വീഴുമോ? 28 എം.പിമാർ വിട്ടുപോകുമോ, നിതീഷും TDPയും ഇൻഡിയയുമായി ചർച്ച

ദില്ലിയിൽ വൻ അട്ടിമറികൾ. രാഷ്ട്രീയ നാടകവും കുതിര കച്ചവടവും. മോദിയെ അട്ടിമറിക്കാൻ നീക്കം വൻ നീക്കങ്ങൾ. ബിജെപി വൃത്തങ്ങൾ പ്രതികരിക്കാൻ തയ്യാറാകുന്നില്ല.എൻ ഡി എ ബ്ളോക്കിൽ നിന്നും നിധീഷ് കുമാർ പുറത്ത് വരാൻ തയ്യാറായി എന്ന് ആർ ജെ ഡി ദേശീയ വക്താവ് മനോജ് കുമാർ ഝാ. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവുമായി ഇൻഡിയ നേതാക്കൾ ചർച്ച നടത്തി.  — വൻ രാഷ്ട്രീയ ട്വിസ്റ്റുളുടെ റിപോർട്ട്

തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതോടെ ആര് ഡൽഹിയിൽ സർക്കാർ രൂപീകരിക്കും എന്നുള്ള വലിയ ഊഹാപോഹങ്ങളും ചർച്ചകളും ഡൽഹിയിൽ നിന്ന് വരികയാണ്. വലിയ തോതിലുള്ള രാഷ്ട്രീയത്തിന്റെ ഒരു വേദി തന്നെ ആവുകയാണ് ഡൽഹി. പ്രധാനമായിട്ടും വളരെ കുറഞ്ഞ ഭൂരിപക്ഷമാണ് ഇപ്പോൾ എൻഡിഐ സംബന്ധിച്ചിടത്തോളം. ഏകദേശം 272 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇപ്പോൾ എൻഡിഎയ്ക്ക് 291 എംപിമാർ ഉണ്ട് മാത്രവുമല്ല. തൊട്ടടുത്ത ഇന്ത്യ സഖ്യത്തിന് 233 എംപിമാർ ഉണ്ട്. 19 പേർ ഈ രണ്ട് മുന്നണിയിലും പ്രത്യേകം നിലയുറപ്പിക്കാത്തവരാണ്. ഇത്തരം രീതിയിലുള്ള വളരെ വിചിത്രമായിട്ടുള്ള ഒരു പാറ്റേൺ ആണ് നിലവിലുള്ളത്.

ഇതിൽ പ്രധാനമായിട്ടും ജെഡിയു നേതാവ് ബീഹാറിൽ നിതീഷ് കുമാർ. ഇദ്ദേഹവുമായി ബന്ധപ്പെട്ട് വലിയചർച്ചകൾ നടക്കുകയാണ് ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾ നേരിട്ട് നിതീഷ് കുമാറിനെ വിളിക്കുകയും മമതാ ബാനർജി വിളിക്കുകയും കോൺഗ്രസിന്റെ നേതാക്കൾ നിതീഷ് കുമാറുമായി സംസാരിക്കുകയും ചെയ്തിരിക്കുന്നു. അതുപോലെതന്നെ ആന്ധ്രപ്രദേശിൽ നേതാവ് ചന്ദ്രബാബു നായിഡുമായി വലിയ ചർച്ചകൾ ഇപ്പോൾ ഇന്ത്യാ സഖ്യം നടത്തുകയാണ്. എൻഡിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് പിഡിപി സഖ്യവും അതുപോലെ ബീഹാറിൽ നിന്നുള്ള ജെഡിയുവും.

നിതീഷ് കുമാറിനെ സംബന്ധിച്ച് തനിക്ക് അധികാരം കിട്ടുന്ന എല്ലാ വഴികളും അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ അത് തെരഞ്ഞെടുത്തിട്ടുണ്ട്. ബീഹാറിലെ മുഖ്യമന്ത്രിപദം നിലനിർത്തുക ബീഹാറിലെ സർക്കാറിന് നേതൃത്വം കൊടുക്കുക ഇത്തരം കാര്യങ്ങളിൽ ഏത് തരത്തിലുള്ള കൂട്ടുകെട്ടുമായിട്ടും അധികാരം പങ്കിടുവാൻ വേണ്ടി നിതീഷ് കുമാർ ചെയ്തിട്ടുണ്ട്. ചരിത്രം അത് തന്നെയാണ് ആ സൂചിപ്പിക്കുന്നത് മാത്രമല്ല ഇപ്പോൾ ഇന്ത്യയുമായി എൻഡിഎയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘടക കക്ഷി നേതാവ് ചർച്ചകൾ നടത്തി എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നു.