വിശാഖിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി, മുന്‍കൂര്‍ ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും

കൊച്ചി. ആള്‍മാറാട്ട കേസില്‍ എസ്എഫ്‌ഐ നേതാവിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ആള്‍മാറാട്ടത്തില്‍ അറസ്റ്റ് തടയണമെന്ന് ആവസ്യപ്പെട്ട് വിശാഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റിയത്. അതേസമയം കേസില്‍ കോളേജ് പ്രിന്‍സിപ്പലാണ് കുറ്റക്കാരന്‍ എന്നായിരുന്നു വിശാഖിന്റെ വാദം.

അതേസമയം വിശാഖിന്റെ പേര് എഴുതിവെച്ചിട്ട് പ്രിന്‍സിപ്പലിന് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ മറു ചോദ്യം. കേസില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജിജെ ഷൈജു ഒന്നാം പ്രതിയും ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐ നേതാവ് എ വിശാഖ് രണ്ടാം പ്രതിയുമാണ്. പോലീസ് എടുത്ത കേസില്‍ വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, സര്‍വകലാശാലയെ തെറ്റിധരിപ്പിക്കല്‍ എന്നിവയാണ് കേസ്.