മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിപിഎം നേതാവിനെതിരെ വനിതാ പ്രവര്‍ത്തക

പത്തനംതിട്ട. സിപിഎം നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവര്‍ത്തക. മോശമായി പെരുമാറിയെന്നാണ് കോഴഞ്ചേരി ഏരിയ കമ്മിര്‌റി അംഗത്തിനെതിരെയുള്ള വനിതാ പ്രവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ സിപിഎം മൂന്ന് അംഗസമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. മല്ലപുഴശേരി സ്വദേശിയായ വ്യക്തിക്കെതിരെയാണ് പരാതി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇ് സംബന്ധിച്ച പരാതിയുവതി നല്‍കിയത്.

ലോക്കല്‍ കമ്മറ്റിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ഏരിയ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇതോടെ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ പരാതിക്കാരിയെ സ്വാധീനിക്കുവാന്‍ നോക്കിയെന്നും ആരോപണമുണ്ട്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കും എന്ന ഘട്ടത്തിലേക്ക് എത്തിയതോടെ ഏരിയ കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം പരാതിക്കാരുയും ആരോപണ വിധേയനായ വ്യക്തിയും പരിചയക്കാരാണെന്നാണ് വിവരം. പരാതിക്കാരിയുടെ മകള്‍ക്ക് വിദേശയാത്രയ്ക്കായി നല്‍കിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടത തര്‍ക്കമാണ് പരാതിക്ക് കാരണമെന്നു ആരോപണ വിധേയന്‍ പറയുന്നു.