ഇടിമിന്നലേറ്റ് വയനാട്ടില്‍ യുവതി മരിച്ചു

വയനാട്. ഇടിമിന്നലേറ്റ് യുവതി വയനാട്ടില്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇടിമിന്നലേറ്റ് മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ സിനിയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.

ശനിയാഴ്ച വൈകുന്നേരം വീടിന്റെ ടെറസില്‍ ഉണങ്ങാന്‍ വിരിച്ച വസ്ത്രം എടുക്കാന്‍ പോകുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. സിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.