പൊതുസ്ഥലത്ത് നഗ്നയായി കുളിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന് യുവതിയുടെ പരാതി

പുണെ. ആണ്‍കുട്ടിയെ ലഭിക്കാന്‍ പൊതുസ്ഥലത്ത് ആളുകള്‍ക്ക് മുമ്പില്‍ നഗ്നയായി കുളിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന് യുവതിയുടെ പരാതി. പുണെയിലാണ് സംഭവം.

ആണ്‍കുട്ടിയെ ലഭിക്കുവാന്‍ മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമാണ് ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും ചേര്‍ന്ന് തന്നെ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ വെച്ച് കുളിക്കാന്‍ നിര്‍ബന്ധിച്ചതായി യുവതി പറയുന്നു.

ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, പ്രദേശത്തെ മന്ത്രവാദിയായ മൗലാന ബാബഎന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. പുണെയിലെ വിദ്യാപീഡ് പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പോലീസ് നാല് പേര്‍ക്കുമെതിരെ കേസ് എടുത്തു. യുവതിയെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ 2013 മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി പോലീസ് പറയുന്നു.