കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ യുവതിയാണ് യുവാവിന്റെ ലിം​ഗം ഛേ​ദിച്ച ശേഷം ക്ലോസറ്റിലിട്ട് ഇത് ഫ്ലെഷ് ചെയ്തത്. ബീഹാറിലെ മധൗരയിൽ അഭിലാഷ വർഷങ്ങളായി നഴ്സിം​ഗ് ഹോം നടത്തുകയാണ്.

വേദ പ്രകാശ് എന്ന പ്രദേശത്തെ വാർഡ് കൗൺസിലറെയാണ് ഇവർ‌ ആക്രമിച്ചത്. വർഷങ്ങളായി ഇവർ പ്രണയത്തിലായിരുന്നു. ഇവർ നിരവധി തവണ ശാരീരിക ബന്ധം പുലർത്തുകയും യുവതി ​ഗർഭിണിയാവുകയും ചെയ്തു. എന്നാൽ വിവാഹ കാര്യം പറഞ്ഞതോടെ യുവാവ് പിന്മാറിയെന്നും ഇവർ പറഞ്ഞു.കോടതി വിവാഹം കഴിക്കാമെന്നാണ് യുവാവ് പറഞ്ഞിരുന്നത്.

വീണ്ടും ഇതിൽ നിന്ന് പിന്മാറിയതോടെയാണ് അരിശം പൂണ്ട യുവതി ഇയാളുടെ ലിം​ഗം ഛേദിച്ച് ടോയ്ലെറ്റിൽ തള്ളിയത്. അക്രമിക്കാൻ ഉപയോ​ഗിച്ച കത്തിയും കളഞ്ഞു. പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കത്തി വീണ്ടെടുക്കുകയും ചെയ്തു.

പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില ​ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.ഏഴും എട്ടും തവണ തീയതി നിശ്ചയിച്ച ശേഷം വിവാഹത്തിൽ നിന്ന് ഇയാൾ പിന്മാറിയതോടെയാണ് യുവതി കടുംകൈക്ക് മുതിർന്നത്.