കോവിഡ് ബാധിച്ച് അമ്മ മരിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മകളും മരിച്ചു

ബാലരാമപുരം: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഒന്നാകെ പിടിച്ചുലയ്ക്കുകയാണ്. പലരുടെയും വേര്‍പാടുകളുമുണ്ടായി. അപ്രതീക്ഷിതമായ ഈ വേര്‍പാടുകള്‍ പലപ്പോഴും സഹിക്കാന്‍ പോലും ആവില്ല. പലരും കണ്‍മുന്നില്‍ നിന്നും കാണാതാവുമ്പോള്‍ ഞെട്ടുകയാണ് ഏവരും. ഏത് നിമിഷവും വൈറസ് ആരെയും പിടികൂടിയേക്കാം എന്ന അവസ്ഥയാണ്.

ഇപ്പോള്‍ കോവിഡ് ബാധിച്ച് അമ്മയും മകളും മരിച്ച വാര്‍ത്തയാണ് പുറത്തെത്തുന്നത്. ബാലരാമപുരം അന്തിയൂര്‍ ചെട്ടിക്കുടി വിളാകത്ത് വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ സരസ്വതി അമ്മയെന്ന 76കാരിയും ഇവരുടെ മകള്‍ 53കാരി ലത കുമാരിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സരസ്വതി അമ്മ മരിച്ചത്. ഉച്ച ആയതോടെ ലതാ കുമാരിയും മരിച്ചു. സരസ്വതി അമ്മയുടെ മറ്റു മക്കള്‍: ഹരികുമാര്‍, മധുസൂധനന്‍(പരേതന്‍). മരുമകള്‍: ഗീതാകുമാരി. ലതാകുമാരിയുടെ ഭര്‍ത്താവ് സുകുമാരന്‍ നായര്‍(റിട്ട.ബിഎസ്എന്‍എല്‍). മക്കള്‍: വിഷ്ണു, വിഘ്‌നേഷ്(എംഎസ്പി, മലപ്പുറം). മരുമക്കള്‍: അതുല്യ, ആതിര.