മാസം കഴിക്കുന്ന പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ സെക്‌സ് ചെയ്യുവാന്‍ പാടില്ല; മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ

സ്ത്രീകള്‍ക്ക് മുന്നില്‍ വിചിത്ര നിര്‍ദേശവുമായി ആഗോള മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ ( പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്). മാസാഹരത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പെറ്റ ഇത്തരം ഒരു വിചിത്ര നിര്‍ദേശം സ്ത്രീകള്‍ക്ക് മുന്നില്‍ വെച്ചത്. മാസം കഴിക്കുന്ന പുരുഷന്‍മാര്‍ക്കൊപ്പം ലൈംഗിക ബന്ധം പാടില്ലെന്നും അവര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്നും സംഘടന സ്ത്രീകളോട് ആവശ്യപ്പെടുന്നു. പെറ്റയുടെ ജര്‍മന്‍ പ്രതിനിധി ഡോക്ടര്‍ കാരിസ് ബെനറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മാംസാഹാരം കഴിക്കുന്നത് പുരുഷന്മാര്‍ അവസാനിപ്പിക്കുന്നത് വരെയും അവര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ശാസ്ത്ര മാസികയായ പ്ലോസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടിയാണ് പെറ്റ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. പഠനത്തില്‍ സ്ത്രീകളേക്കാള്‍ കാലവസ്ഥാ ദുരന്തത്തിന് കാരണക്കാരാകുന്നത് പുരുഷന്മാരാണ്. മാസാഹാരം കഴിക്കുന്നത് വഴി 41 ശതമാനത്തിലധികം ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഇത് വഴിവെക്കുന്നു. മാസം ചുട്ട് കഴിക്കുന്ന പുരുഷന്മാരെയാണ് പെറ്റ ശക്തമായി വിമര്ഡശിക്കുന്നത്.

വിലകൂടിയ ഗ്രില്ലുകളില്‍ പുരുഷന്മാര്‍ മാസം പാകം ചെയ്യുന്നു. മാസം കഴിക്കുന്നത് കൊണ്ട് തന്റെ പൗരുഷം തെളിയിക്കുവാന്‍ കഴിയുമെന്നാണ് ഇത്തരക്കാരുടെ വിചാരം. ഇത് മൃഗങ്ങളെയും ഭൂമിയെയും ദോഷകരമായി ബാധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പുരുഷന്മാര്‍ക്ക് 41 ശതമാനം ഇറച്ചി നികുതി ഏര്‍പ്പെടുത്തണമെന്നും പെറ്റ ആവശ്യപ്പെടുന്നു.

അതേസമയം പെറ്റയുടെ വിചിത്ര നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതിഷേധാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. മൃഗങ്ങളെ സംരക്ഷിക്കാം പക്ഷേ മാംസാഹാരം കഴിക്കരുതെന്നും സെക്‌സ് നിഷേധിക്കണമെന്നും പറയുവാന്‍ പെറ്റയ്ക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നു.