ലോകത്തേ ഏറ്റവും വലിയ പൂട്ടും താക്കോലും അയോധ്യയിലെത്തി, രാമ ജന്മഭൂമി ലോകാത്ഭുതം

ലോകത്തിലേ ഇതുവരെ കാണാത്ത ഏറ്റവും വലിയ പൂട്ടും താക്കോലും അയോധ്യ ക്ഷേത്രത്തിൽ എത്തി. 400 കിലോ വലിപ്പം ഉള്ള പൂട്ടാണിത്. ഇത് പ്രത്യേക ക്രയിൻ ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിലേക്ക് എത്തിച്ചത്. 400 കിലോ പൂട്ടിനൊപ്പം 1265 കിലോ ലഡുവും എത്തിച്ചിരുന്നു.ഇത് എത്തിച്ചിരിക്കുന്നത് 2 ഭക്തരാണ്‌. രണ്ടും ക്ഷേത്രത്തിലേക്കുള്ള വഴിപാടുകളാണ്. പൂട്ട് അലിഗഢിൽ നിന്നാണെങ്കിൽ ലഡുക്കൾ ഹൈദരാബാദിൽ നിന്നുള്ളതാണ്. എന്നാൽ രണ്ടുപേർക്കുമിടയിൽ പൊതുവായുള്ളത് അവരുമായി ബന്ധപ്പെട്ട ആളുകളുടെ ശ്രീരാമനോടുള്ള ഭക്തിയാണ്. ഹൈദരാബാദിലെ ശ്രീറാം കാറ്ററിങ് സർവീസ് ആണ് ലഡ്ഡു പ്രസാദം ഉണ്ടാക്കിയത്.

ലഡു കൊണ്ടുവന്ന ഭക്തൻ പറയുന്നത് ഇങ്ങിനെ, എന്റെ ലഡു ബിസിനസ് വലർന്നത് ദൈവത്തിന്റെ അനുഗ്രഹം ആണ്‌. ഈ ലഡ്ഡു ഒരു മാസം നീണ്ടുനിൽക്കും. 25 പുരുഷന്മാർ 3 ദിവസത്തേക്ക് ലഡ്ഡൂകൾ തയ്യാറാക്കി, അദ്ദേഹം കൂട്ടിച്ചേർത്തു. അലിഗഢിലെ നോറംഗബാദ് സ്വദേശികളായ വൃദ്ധ ദമ്പതികളായ സത്യപ്രകാശ് ശർമ്മയും ഭാര്യ രുക്മിണി ശർമ്മയും ചേർന്നാണ് രണ്ട് വർഷം മുമ്പ് പൂട്ട് നിർമ്മിച്ചത്. പൂട്ട് ദാനം ചെയ്ത ഭക്തൻ പറയുന്നത് ഇങ്ങിനെ. ദൈവം എന്റെ ബിസിനസിനെയും കുടുംബത്തെയും അനുഗ്രഹിച്ചിരിക്കുന്നു. അതിന്റെ നന്ദിയാണിത്400 കിലോ ഭാരമുള്ള ലോക്ക് വാഹനത്തിൽ സ്ഥാപിക്കാൻ ക്രെയിൻ വിളിച്ചു. പൂട്ട് കാണാൻ തടിച്ചുകൂടിയ ആളുകൾ ‘ജയ് ശ്രീറാം’ വിളികളുമായി.

ലോകത്തിലെ ഏറ്റവും വലിയ പൂട്ടിന്റെ കഥയും അത് നിർമ്മിക്കാൻ എത്രമാത്രം പരിശ്രമിച്ചുവെന്നും മഹാമണ്ഡലേശ്വർ അന്നപൂർണ ഭാരതി പുരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൂട്ട് പൂർത്തിയാക്കുന്നതിന് മുമ്പ് സത്യപ്രകാശ് ശർമ്മ മരിച്ചു, പക്ഷേ ഞങ്ങൾ രാവും പകലും പണിയെടുത്ത് പൂർത്തീകരിച്ചു.“ ലോക്ക് വ്യവസായത്തിന് അലിഗഡിനെ അന്താരാഷ്ട്ര പ്രശസ്തമാക്കുമെന്ന് മഹാമണ്ഡലേശ്വര് അന്നപൂർണ ഭാരതി പുരി എടുത്തുപറഞ്ഞു. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അലിഗഢിനെ തലനഗരി (പൂട്ടുകളുടെ നഗരം) എന്ന് വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പൂട്ട് ശ്രീരാമന്റെ പാദങ്ങളിൽ സമർപ്പിക്കുന്നതിന്റെ ലക്ഷ്യം അലിഗഢിനെ ഒരു അന്താരാഷ്ട്ര വേദിയിൽ പ്രതിനിധീകരിക്കുക എന്നതാണ്. രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ആളുകൾ. അയോധ്യയിലേക്ക് വരുന്നവർ വലിയ പൂട്ടിനെ അഭിനന്ദിക്കും, ഇത് അലിഗഡിലെ പൂട്ട് നിർമ്മാണ വ്യവസായത്തെ ഉത്തേജിപ്പിക്കും. ഈ സംരംഭം അലിഗഢ് നഗരത്തിന് സാമ്പത്തിക ഉത്തേജനം നൽകും…ഇങ്ങിനെ പോകുന്ന ലോകത്തേ ഏറ്റവും വലിയ പൂട്ടിന്റെയും താക്കോലിന്റെയും വിശേഷങ്ങൾ.

മറ്റൊന്ന് അയോധ്യയിൽ ലോകത്തേ ഏറ്റവും വലിയ വിളക്ക് എത്തി എന്നതാണ്‌. ശ്രീറാം വിളികളുമായി ക്ഷേത്ര നഗരി എതിരേറ്റു… അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ വിളക്ക് അയോദ്ധ്യയിൽ തെളിയുമെന്ന് ജഗദ്ഗുരു പരമഹംസ് ആചാര്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മണ്ണും വെള്ളവും ശുദ്ധമായ നെയ്യും ഉപയോഗിച്ചാണ് വിളക്ക് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് വിളക്ക് തെളിയിക്കുക.

300 അടി ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വിളക്കാണ് ഇത്. 1.25 ക്വിന്റൽ പഞ്ഞിയും 21,000 ലിറ്റർ എണ്ണയും ഉപയോഗിച്ചാണ് വിളക്ക് കത്തിക്കുന്നത്. 108 സംഘങ്ങൾ ചേർന്ന് ഒരു വർഷത്തോളമെടുത്താണ് വിളക്ക് നിർമ്മിച്ചത്.

500 വർഷത്തെ വനവാസത്തിന് ശേഷമാണ് ശ്രീരാമൻ മടങ്ങിവരുന്നത്. ജനുവരി 22-ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ, 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിനം ജനങ്ങൾ വിളക്ക് കൊളുത്തി ദീപാവലി ആഘോഷിച്ചത് പോലെ ഇന്ന് കൂറ്റൻ വിളക്ക് തെളിയിച്ച് ആഘോഷമാക്കുമെന്ന് ജഗദ്ഗുരു പരമഹംസ് പറഞ്ഞു.

രാമ രാജ്യമാണ്‌ അയൊധ്യയിൽ സ്ഥാപിക്കുന്നത് എന്ന് പറയുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ അയോധ്യ എല്ലാ അർഥത്തിലും ലോകത്ത് സ്ഥാനം പിടിക്കുകയാണ്‌. ഒരു തരി ഇരുമ്പ് പോലും ഇല്ലാതെ നിർമ്മിക്കുന്ന ലോകത്തേ ഏറ്റവും വലിയ കെട്ടിടം, ലോകത്തേ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം, ലോകത്തേ ഏറ്റവും വലിയ മണി, വിളക്ക്, പൂട്ട്, ലോകത്ത് ഏറ്റവും അധികം ആളുകൾ സന്ദർശനം നടത്തുന്ന ഇടം അങ്ങിനെ ലോകാത്ഭുതം തന്നെ ആകുകയാണ്‌ അയോധ്യ.