ടോസിന്റെ ഭാഗ്യം ഓസ്‌ട്രേലിയയ്ക്ക്, ഫൈനലിൽ ഇന്ത്യയ്‌ക്കെതിരേ ബൗളിങ് തിരഞ്ഞെടുത്തു

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ താരങ്ങളെ തന്നെ ഇരു ടീമുകളും നിലനിര്‍ത്തി.

ഇന്ത്യ മൂന്നാം കിരീടവും ഓസ്ട്രേലിയ അഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഓസീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്‌ട്രേലിയന്‍ ഉപ പ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ല്‌സ് അടക്കമുള്ള പ്രമുഖര്‍ കളി കാണനെത്തും.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ടീം ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബൂഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്