ചന്ദനമഴയിലെ മധുമതി രണ്ടാമതും വിവാഹിതയായി, വയസ്സനാം കാലത്താണോ രണ്ടാം വിവാഹമെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ പ്രീയ പരമ്പരയായിരുന്ന ചന്ദന മഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. ഇട്ടിമാണി സിനിമയില്‍ ഉള്‍പെടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഈ അടുത്താണ് വിവാഹമോചിതയായത്. സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.

ഇപ്പോളിതാ താരം രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ യൂട്യൂബിൽ വൈറലാവുകയാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന യമുനയുടെ ചിത്രങ്ങളും പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്ക് വെച്ചിട്ടുള്ളതിനാൽ അടുത്തിടെ നടന്ന വിവാഹമാണെന്ന് വ്യക്തമാവുന്നുണ്ട്. എന്നാൽ താരമോ കുടുംബക്കാരോ വിവാഹവാർത്തയോട് പ്രതികരിച്ചിട്ടില്ല.

യമുന വിവാഹിതയായെന്ന വാര്‍ത്തയ്ക്ക് നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. വിമർശിച്ചും പ്രശംസിച്ചുമുള്ള കമന്റുകളുണ്ട്. മകള്‍ വിവാഹം കഴിക്കാന്‍ ആയപ്പോഴാണോ അമ്മ വിവാഹിതയാവുന്നത്? നിങ്ങള്‍ക്ക് ബോധമില്ലേ എന്നൊക്കെയാണ് ചില ആരാധകരുടെ കമന്റ്. എന്നാല്‍ ശക്തമായ തീരുമാനങ്ങള്‍ കൊണ്ട് വ്യക്തി ജീവിതം മനോഹരമാക്കാന്‍ യമുനയ്ക്ക് സാധിക്കുമെന്നാണ് കൂടുതല്‍ പേരും ആശംസിക്കുന്നത്.