മാപ്പു പറഞ്ഞു കൂട്ടികൊണ്ടു പോയവൻ അവളെ മയ്യത്താക്കി തിരിച്ചു അയച്ചു

വർക്കല ഓടയം ഇബ്രാഹിമിന്റെ മൂന്നു മക്കളിൽ ഇളയ പെൺകുട്ടിയായ യസ്ന കഴിഞ്ഞ ദിവസം ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷംനാദാണ് ഭർത്താവ് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. ഈ മരണം നടക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതാണ് സഹോദരിമാരും പറയുന്നത്. കവിലിയിൽ പുളിമൂട്ടം ഫിറോസ് ബിൽഡിങ്ങിലുള്ളതാണ് ഷംനാദ്. പെൺകുട്ടിയുടെ സഹോദരിമാരുടെ മൊഴി പുറത്ത്.

പെൺകുട്ടി തൂങ്ങി മരിക്കത്തില്ല, അത്തരത്തിലൊരു തീരുമാനത്തിലെത്തിയത് ​ഗാർഹിക പീഡനം മൂലമാണ് മരണമെന്ന് യസ്നയുടെ സഹോദരി.  ഷാർജയിൽ ആയതുകൊണ്ട് അവിടുത്തെ നിയമം നടപടികളിൽ വളരെയധികം ബുദ്ധിമുട്ടുണ്ട് അവിടുത്തെ നിയമമനുസരിച്ച് മകൻ കൂടെ വന്നിട്ടില്ല.

നിരന്തരം ഒരു സൈക്കോ രീതിയിലുള്ള സ്വഭാവ വൈകൃതമുള്ള ഒരാളാണ് ഷംനാദ്. വിവാഹ ബന്ധം വേർപ്പെടുത്താൻ സമ്മതിക്കാതെ, മാനസീക പീഡനം നടത്തി കൊലപ്പെടുത്തിയതാകാമെന്ന് സഹോദരി പറഞ്ഞു. വളരെയധികം മനക്കട്ടിയുള്ള പെൺകുട്ടിയാണ് യസ്ന. ആത്മഹത്യയെന്നം ചെയ്യില്ലായെന്നും സഹോദരി പറയുന്നു. ഷാർജാ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും കുടുംബം പറയുന്നു.