ചക്ക പറിക്കുന്നതിനിടെ കാല്‍ തെന്നി വീണു, കണ്ണൂരില്‍ യുവാവ് മരിച്ചു

കണ്ണൂര്‍. ചക്കപറിക്കാന്‍ കയറിയ യുവാവ് പ്ലാവില്‍ നിന്നും വീണു മരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കണ്ണൂര്‍ പേരാവൂര്‍ നിടുംപുറത്താണ് സംഭവം. പേരാവൂര്‍ സ്വദേശി വിന്‍സന്റാണ് മരിച്ചത്.

ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ തന്നെ വിന്‍സെന്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.