തൃശൂരില്‍ വാഹനത്തിന് മുന്നിലേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്

തൃശൂര്‍. രാത്രി വാഹനത്തിന് മുന്നിലേക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളിക്കു ഗുരുതര പരിക്ക്. ഝാര്‍ഖണ്ഡ് സ്വദേശി ദയന്ത് പര്‍ദാന്‍ ആണ് വാഹനത്തിന് മുന്നിലേക്ക് ചാടിയത്. അപകടത്തില്‍ ഗുരിതര പരിക്കേറ്റ യുവാവ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി വാഹനം തട്ടി പരിക്കേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

യുവാവിനെ വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് വിവരം. നാട്ടുകാരും ചെറുതുരുത്തി പോലീസും ചേര്‍വന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇടിച്ച വാഹനത്തിനായി അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത്.

ഇയാള്‍ വാഹനം വരുമ്പോള്‍ ഓടി വന്ന് റോഡില്‍ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നമ്പര്‍ കണ്ടെത്തിയ ശേഷം ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടം സംഭവിച്ചത് കണ്ട് ഭയന്ന വണ്ടി നിര്‍ത്താതെ പോയതാണെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.