നവകേരള സദസ്സില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

കൊല്ലം. നവകേരള സദസ്സിലേക്ക് ഓടികയറാന്‍ യുവാവിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് സംഭവം. നവകേരള സദസ്സ് കേരളത്തിലെ ഏതെങ്കിലും മുന്നണിക്കോ പാര്‍ട്ടിക്കൊ എതിരല്ലെന്ന് പറയുന്നതിനിടെ യുവാവ് അല്ല, അല്ല എന്ന് വിളിച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു.

അതേസമയം വേദിയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവിനെ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി മാറ്റുകയായിരുന്നു. അതേസമയം ഇയാള്‍ മദ്യപിച്ചിരുന്നതായിട്ടാണ് പോലീസിന്റെ നിഗമനം.

അതേസമയം താന്‍ പ്രസംഗിക്കുമ്പോള്‍ വേദിക്കരികില്‍ സംഭവിച്ചത് യുഡിഎഫിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ നീക്കമാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.