അടി വസ്ത്രവും മിനിസ്കേർട്ടും ധരിച്ച് യുവതി മെട്രോയിൽ, രൂക്ഷ വിമർശനം, വൈറലായി വീഡിയോ

ന്യൂഡൽഹി . അടി വസ്ത്രവും ബിക്കിനിക്ക് സമാനമായ മിനിസ്കേർട്ടും ധരിച്ച് ഡൽഹി മെട്രോ ട്രെയിനിൽ ഒരു യുവതി നടത്തിയ യാത്ര വൈറലായി. യുവതിയുടെ വസ്ത്രധാരണം സംബന്ധിച്ച്, വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ആണ് ഉയരുന്നത്. അടി വസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച സ്ത്രീ മടിയിൽ ബാഗുമായി മെട്രോ ട്രെയിനിൽ ഇരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. അൽപസമയത്തിനുശേഷം ഇവർ എഴുന്നേറ്റു പോവുകയാണ്.

ഇത് ‘ഉർഫി ജാവേദ് അല്ല’ എന്ന ക്യാപ്ഷനോടെ കൗൺസിൽ ഓഫ് മെൻ അഫേഴ്സ് ആണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ വസ്ത്രധാരണ രീതികൊണ്ടും പുത്തൻ പരീക്ഷണങ്ങൾ കൊണ്ടും ഫാഷൻ ലോകത്തെ തന്നെ നടുക്കിയ നടി ഉർഫി ജാവേദിനെ പോലും അമ്പരപ്പിക്കുന്നതാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്ത യുവതിയുടെ വസ്ത്ര ധാരണം.

പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കരുതെന്ന് ചിലർ വീഡിയോക്ക് താഴെ ഉപദേശിക്കുന്നുണ്ട്.‘ഡൽഹി മെട്രോ പെൺകുട്ടി’ എന്ന പേരിലാണ് വിഡിയോ വൈറലായിട്ടുള്ളത്. എന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും വിഡിയോ പകർത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. സഹയാത്രികനാണ് വിഡിയോ പകർത്തിയതെന്നാണ് കരുതേണ്ടത്.

അതേസമയം, ഇത്തരം ഒരു സംഭവം തങ്ങളുടെ ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ പറഞ്ഞിരിക്കുന്നത്. ‘ഈ യുവതി ഡൽഹി മെട്രോയിൽ തന്നെയാണോ യാത്ര ചെയ്തതെന്നു പരിശോധിച്ചിട്ടില്ല. പ്രതിദിനം 60 ലക്ഷത്തിലധികം യാത്രക്കാർ യാത്ര ചെയ്യുന്നു, ഒരാളെ മാത്രം ട്രാക്കുചെയ്യാൻ കഴിയില്ല’ കോർപറേറ്റ് കമ്യൂണിക്കേഷൻസിന്റെ പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു.