ശ്രീമദ് ഭാഗവത മഹാസത്ര സമാപനത്തില്‍ പങ്കെടുത്ത് യൂസഫലി

മതേതരത്വത്തിന്റെ സന്ദേശം വിളിച്ചോതി അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തില്‍ ഭാഗമായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേനടയിലുള്ള ശ്രീവൈകുണ്ഠം ഹാളിലാണ് 38-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം നടന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സാമൂഹിക ഇടപെടലും മതേതരത്വ സമീപനവും ഏറെ പ്രശംസനീയമെന്ന് ചിഫ് സെക്രട്ടറി പ്രശംനശിച്ചു.

മാതാപിതാക്കളെ മക്കള്‍ പരിചരിക്കണമെന്നും നമ്മള്‍ ചിന്തിക്കുന്നതും സ്‌നേഹിക്കുന്നതും ഒന്നിലേക്കാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ എല്ലാവരുടെയും ദൈവം ഒന്ന് തന്നെയാണ് എന്നാല്‍ സ്വീകരിക്കുന്ന മാര്‍ഗം മാത്രമാണ് വിത്യസ്തമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജാതിമതസ്ഥര്‍ക്കും യൂസഫ് അലി തന്റെ സ്ഥാപനത്തില്‍ തൊഴില്‍ നല്‍കി, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ യൂസഫ് ഭായിയുടെ ഈ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വ്യവസായ മുന്നേറ്റത്തിലൂടെ മാത്രമേ ദേശത്തിന്റെ വളര്‍ച്ച സാധ്യമാവുകയുള്ളൂ. യുസഫലിയുടെ ലുലു ഗ്രൂപ്പ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയുടെ മുഖമുദ്രയാവുകയാണ്.

ഇത്തരം ദീര്‍ഘവീക്ഷണമുള്ള നേതാക്കളാണ് രാജ്യത്തിന്റെ കരുത്ത് എന്നും മുന്‍ചീഫ് സെക്രട്ടറി പറഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേ നടയിലുള്ള ശ്രീ വൈകുണ്ഠം ഹാളില്‍ നടന്ന ശ്രീമദ് ഭാഗവത മഹാസത്ര സമാപനസഭയില്‍ സംസാരിക്കിയായിരുന്നു അദ്ദേഹം. എംഎ യൂസഫലിയാണ് സമാപനസഭയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്.

യൂസഫലിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നും, കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ജനങ്ങളുടെ പ്രാര്‍ത്ഥന യൂസഫലിക്ക് ഒപ്പമുള്ളത് കൊണ്ടാണെന്നും ആര്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. മന്ത്രി ആന്റണി രാജു അടക്കം നിരവധി പ്രമുഖരും സമാപനസഭയില്‍ ഭാഗമായി.