ലക്ഷദ്വീപിൽ അറസ്റ്റിലായ 12പേർ യുത്ത് കോൺഗ്രസുകാർ

ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻറെ ഉത്തരവുകളിലെ സത്യാവസ്ഥവിശദീകരിച്ച്‌ ദ്വീപ് കളക്ടർ അഷ്ക്കറലി വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇത് സർക്കാരിനെ സഹായിക്കുന്നതാണെന്നു പറഞ്ഞാണ് യൂത്ത് കോൺഗ്രസ്സ് രാഷ്ട്രീയ നാടകം കളിച്ചത്.അഷ്ക്കറലിക്കെതിരെ അനാവശ്യമായി പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. കളക്ടറുടെ കോലവും ഇവർ കത്തിച്ചു. അതേസമയം ദ്വീപിലെ ബിജെപി നേതാക്കളെയടക്കം എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും ആളുകളെ ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ഇതിനിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും ലക്ഷദ്വീപിലെ കപ്പൽ സർവ്വീസും എയർ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനമായി. ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്‌ടർ അഷ്ക്കറലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാദ്ധ്യമങ്ങളിൽ വ്യാജ പ്രസ്‌താവനകൾ നടത്തിയെന്ന് ആരോപിച്ച് കിൽത്താൻ ദ്വീപിൽ കളക്‌ടറുടെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു

അതെസമയം ലക്ഷദ്വീപ് വൻ വി​കസനക്കുതി​പ്പിലാണെന്ന് കളക്ടർ എസ്. അസ്കർ അലി​ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു . കേന്ദ്രസർക്കാരി​ന്റെ നി​രവധി​ പദ്ധതി​കളാണ് പുരോഗമി​ക്കുന്നത്.
ഹൈസ്പീഡ് ഇന്റർനെറ്റിന് വേണ്ടി​ പ്രധാനമന്ത്രി ലക്ഷദ്വീപി​നായി​ പ്രഖ്യാപി​ച്ച 1070 കോടി​യുടെ സമുദ്രത്തി​നടി​യി​ലൂടെയുള്ള കേബി​ൾ ശൃംഖല 2023-24ൽ പ്രവർത്തനസജ്ജമാകും. അഗത്തി​ ദ്വീപി​ലെ എയർസ്ട്രി​പ്പ് വലി​യ വി​മാനങ്ങൾക്ക് ഇറങ്ങാനാകും വി​ധം വി​കസി​പ്പി​ക്കുകയാണ്. ബംഗളുരുവി​ൽ നി​ന്നും കൊച്ചി​യി​ൽ നി​ന്നും സർവീസ്, 10.5 ലക്ഷം തെങ്ങുകളുള്ള ദ്വീപി​ൽ തെങ്ങുകൃഷി​യും അനുബന്ധ വ്യവസായങ്ങളും വാണി​ജ്യാടി​സ്ഥാനത്തി​ൽ പരി​പോഷി​പ്പി​ക്കും​. നാളി​കേര വി​കസനബോർഡ് വരും, മുഖ്യവരുമാനമാർഗമായ ട്യൂണ മത്സ്യബന്ധനം വി​കസി​പ്പി​ക്കും. ദ്വീപുകളി​ൽ ആധുനി​ക ഐസ് പ്ളാന്റുകൾ. ട്യൂണ കയറ്റുമതി​ക്കും പദ്ധതി​. കവരത്തി​യി​ൽ നഴ്സിംഗ്, പാരാമെഡി​ക്കൽ കോളേജുകളും അമി​നി​യി​ൽ പോളി​ടെക്നി​ക്കും ആരംഭി​ക്കും. കവരത്തി​യിൽ പുതി​യ ഹൈസ്കൂൾ. കവരത്തിയിലും മിനിക്കോയിലും പുതിയ ആശുപത്രികൾ. പുതിയ ഓക്സിജൻ പ്ളാന്റ്. സ്ത്രീശാക്തീകരണത്തിന് സ്വയംസഹായ സംഘങ്ങൾ തുടങ്ങി ദ്വീപിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്

അതേസമയം കളക്‌ടറും നിലപാട് വ്യക്തമാക്കിയതോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് അഡ്‌മിനി‌സ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. മറ്റന്നാൾ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന.അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം. ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്‌മിനിസ്ട്രേറ്റർക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുൻകൈയെടുക്കും. വിവിധ വകുപ്പുകളിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയിൽ ചോദ്യം ചെയ്യും. ലക്ഷദ്വീപിൽ നടക്കുന്ന ഡയറി ഫാം ലേലങ്ങൾ ബഹിഷ്ക്കരിക്കാനും ആഹ്വാനമുണ്ട്.അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി രണ്ട് എയർ ആംബുലൻസുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സർവിസ് നടത്താൻ സ്വകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷൻറെ ആറ് യാത്രാ കപ്പലുകളും സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഫിഷറീസ് വകുപ്പിന് പിന്നാലെ മറ്റ് മേഖലകളിലും കൂട്ട സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ലക്ഷദ്വീപ് അഡ്മി​നി​സ്ട്രേഷന്റെ കീഴി​ലുള്ള ഒരു ജീവനക്കാരനെയും പി​രി​ച്ചുവി​ട്ടി​ട്ടി​ല്ലെന്ന് കളക്ടർ പറഞ്ഞു. ടൂറി​സം കേന്ദ്രങ്ങളി​ൽ താൽക്കാലി​ക ജീവനക്കാരുണ്ട്. ഇവർക്ക് സീസൺ​ മോശമാകുമ്പോൾ ജോലി​ ഇല്ലാതാകും. സീസണാകുമ്പോൾ തി​രി​കെ ലഭി​ക്കും.ഇത്തരത്തിലുള്ള വാർത്തകളാണ് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നതെന്നും കളക്ടർ അഷ്‌കർ അലി വ്യക്തമാക്കിയിരുന്നു