സന്തോഷം പങ്കുവെച്ച് യുവകൃഷ്ണ, കാത്തിരുന്ന വാര്‍ത്തയെന്ന് ആരാധകര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.

യുവകൃഷ്ണയും മൃദുല വിജയിയും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്. യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ. ഇവര്‍ സ്വന്തമായി ഒരു വീട് വെച്ചിരിക്കുകയാണ്. വീടിന്റെ പാലുകാച്ചല്‍ വീഡിയോ ഇവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ മറ്റൊരു സന്തോഷവും യുവ പങ്കുവെച്ചിരിക്കുകയാണ്.

പാലക്കാട് തിരുനെല്ലായി എന്ന സ്ഥലത്താണ് പുതിയ വീട് വെച്ചത്. അമ്മയുടെ സ്ഥലമാണ്. അതിനാല്‍ തന്നെ അമ്മയായിരുന്നു വീട് പണിയുടെ പിന്നിലെ പ്രധാനി. പാലുകാച്ചല്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അമ്മയായിരുന്നു. ഒരു കോമ്പൗണ്ടില്‍ മൂന്ന് വീടുകളാണുള്ളത്. അടുത്ത വീടുകളില്‍ അമ്മയുടെ സഹേദരങ്ങളാണ് താമസിക്കുന്നത്. അതുകൊണ്ട് കൂട്ടുകുടുംബത്തിന്റെ സുഖവും സന്തോഷവുമാണിവിടെ്. അമ്മ മാത്രമാണിവിടെ താമസിക്കുന്നത്. തൊട്ടപ്പുറത്ത് ബന്ധുക്കള്‍ ഉള്ളതുകൊണ്ട് ഒറ്റയ്ക്കാണെന്ന തോന്നാറില്ല.

അനാവശ്യ ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ചെലവ് കുറച്ചുള്ളൊരു ഒരു നില വീടാണ് പണിതത്. ഭാവിയില്‍ അത് വിപുലീകരിക്കാന്‍ പ്ലാനുണ്ട്. രണ്ട് കിടപ്പ് മുറിയും ലിവിങ്, ഡൈനിങ്, കിച്ചണ്‍ എന്നിവയാണ്. 3.5 സെന്റ് സ്ഥലത്തിലാണ് വീടുപണിതത്. 25 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ചെലവ് വന്നത്. പാലുകാച്ചലിന്റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു 10 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടിരുന്നു.

യുവയും മൃദുലയും തുരുവനന്തപുരത്താണ് താമസിക്കുന്നത്. ഷൂട്ടിന്റെ സൗകര്യത്തിന് വേണ്ടിയാണ് ഇവിടെ താമസിക്കുന്നതെന്നും താരം പറയുന്നുണ്ട് വാടകയ്ക്കാണ് തിരുവനന്തപുരത്ത് താമസിക്കുന്നത് . കൂടാതെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി യുവ പങ്കുവെച്ചു. പുതിയ വീടിനെ കുറിച്ചുള്ള നടന്റെ വാക്കുകള്‍ ഇങ്ങനെ.. ”മൃദുലയുടെ വീടുപണിയും ഇവിടെ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെറും 5 സെന്റില്‍ സൗകര്യങ്ങളെല്ലാം ഒരുക്കിയ മോഡേണ്‍ വീടാണ്. പാലക്കാട്ടെ വീടിനേക്കാള്‍ ഈ വീട്ടിലാണ് എന്റെയും മൃദുലയുടെയും ഇടപെടലും സംഭാവനകളുമുള്ളത്. രണ്ടു മൂന്നു മാസത്തിനുള്ളില്‍ അതിന്റെ പാലുകാച്ചല്‍ നടത്താം എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വിലാസം ഉണ്ടാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാനും മൃദുലയുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്ബരയിലാണ് മൃദുല അഭിനയിക്കുന്നത്. മഴവില്‍ മനോരമ അവതരിപ്പിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന പരമ്ബരയിലാണ് യുവ അഭിനയിക്കുന്നത്. വിവാഹത്തിന് ശേഷം താരങ്ങള്‍ വര്‍ക്കില്‍ സജീവമായിട്ടുണ്ട്.