യുഎന്‍ ആസ്ഥാനത്ത് 180 രാജ്യങ്ങള്‍ ഒത്തുചേര്‍ന്നു, മോദി നയിച്ച യോഗ സെഷന് ഗിന്നസ് റെക്കോര്‍ഡ്

ന്യൂയോര്‍ക്ക്. അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗ സെഷന് റെക്കോര്‍ഡ് തിളക്കം. പരിപാടിക്ക് ലോകത്തെ ഏറ്റവും കൂടുതല്‍ രാജ്യത്തുനിന്നുള്ളവര്‍ പങ്കെടുത്തതിന്റെ ഗിന്നസ് റെക്കോര്‍ഡാണ് ലഭിച്ചത്. യോഗ സെഷ്യന്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ഗിന്നസ് അധികൃതര്‍ ലോക റെക്കോര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച യോഗ സെഷനില്‍ 180ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. 9താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു യുഎന്‍ ആസ്ഥാനത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗ സെഷന്‍ നടത്തിയത്. 180 അധികം രാജ്യത്ത് നിന്നുള്ളവര്‍ പങ്കെടുത്താണ് ഗിന്നസ് റെക്കോര്‍ഡിലേക്ക് നയിച്ചത്. ഗിന്നസ് റെക്കോര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ യോഗയില്‍ പങ്കെടുത്ത കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ചു.

കുട്ടികളെ ചേര്‍ത്ത് പിടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അവരുമായി സംവദിക്കുവാനും സമയം കണ്ടെത്തി. എല്ലാ കുട്ടികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു. യോഗ എന്ന ഒത്തുചേരലാണ് ലോകത്തരവും കോപ്പിറൈറ്റുകളില്‍ നിന്നും മുക്തവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎന്‍ ആസ്ഥാനത്തെ മഹാത്മാ ഗാന്ധി പ്രതിമയില്‍ നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി.