ബ്രയിൻ ഡത്ത് ആയവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും, താൻ മരിച്ചാൽ എന്റെ മകൾ പോരാടുമെന്ന് ഡോക്ടർ എസ് ​ഗണപതി

മരണം വരെ അവയവധാന മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും ഇനി താന്‍ മരിച്ചാല്‍ മകള്‍ ഇത്തരക്കാര്‍ക്കെതിരെ പോരാടുമെന്ന് ഡോക്ടര്‍ എസ് ഗണപതി. ബ്രയിന്‍ ഡെത്ത് സംഭവിച്ചതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുകെയില്‍ ബ്രയിന്‍ ഡെത്ത് എന്ന് പറഞ്ഞ രോഗിയെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ടു.

തുടര്‍ന്ന് ഏഴ് വര്‍ഷത്തിന് ശേഷം അവര്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നും ഡോക്ടര്‍ എസ് ഗണപതി പറഞ്ഞു. ജര്‍മനിയില്‍ 30 ഓളം ഗര്‍ഭിണികളായ സ്ത്രീകള്‍ വെന്റിലേറ്ററില്‍ കിടന്നതില്‍ 11 പേര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വെരുതെ ഗുഗിള്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് ബ്രയിന്‍ഡെത്തില്‍ നിന്നും തിരിച്ചുവന്ന 100 കണക്കിന് ആളുകളുടെ വിവരങ്ങള്‍ ലഭിക്കും.