മീന്‍ കച്ചവടത്തിന് ഒപ്പം കൂട്ടി, ഒടുവില്‍ മുതലാളിയുടെ മകളുമായി യുവാവ് മുങ്ങി

പരിയാരം:കോവിഡ് കാലമാണെങ്കിലും ഒളിച്ചോട്ടങ്ങള്‍ക്ക് യാതൊരു കുറവുമില്ല.വീട്ടുകാരെ അറിയിക്കാതെ കമിതാക്കള്‍ക്ക് ഒപ്പം ഇറങ്ങിപോകുന്ന പെണ്‍കുട്ടികളുടെ വിവരം പലപ്പോഴും പുറത്ത് എത്താറുണ്ട്.ചിലപ്പോഴൊക്കെ കാമുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം ഉള്ള ആള്‍ ആയിരിക്കും.ഇത്തരത്തില്‍ ഒരു സംഭവമാണ് കണ്ണൂര്‍ പരിയാരത്ത് ഉണ്ടായത്.മീന്‍ വില്‍ക്കാന്‍ സഹായിക്കാനായി കൂടെ കൂടിയ യുവാവ് ഒടുവില്‍ മീന്‍ വില്‍പ്പനക്കാരന്റെ മകളുമായി മുങ്ങി.പിതാവിന്റെ സഹായിയായ പയ്യന്നൂര്‍ സ്വദേശിയടോടൊപ്പം 19കാരിയാണ് ഇറങ്ങി പോയത്.

മീന്‍ വില്‍പ്പനയ്ക്ക് സഹായിയായി കൂടെ കൂടിയ യുവാവിനെ കുറിച്ച് മീന്‍ വില്‍പ്പനക്കാരന് നല്ല അഭിപ്രായമായിരുന്നു.ഉത്തരവാദിത്വ ബോധമുള്ള ആളാണ് യുവാവ് എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നത്.എന്നാല്‍ തന്റെ മകളുടെ കാര്യത്തിലും ഇത്രയും ഉത്തരവാദിത്വം യുവാവ് കാണിക്കുമെന്ന് പിതാവ് കരുതിയിരിക്കില്ല.മകളും യുവാവും തമ്മില്‍ സംസാരിക്കുന്നത് ഇദ്ദേഹം കണ്ടിരുന്നെങ്കിലും സംശയിക്കാന്‍ തക്ക ഒന്നും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസമാണ് മകളും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന സത്യം പെണ്‍കുട്ടിയുടെ പിതാവ് മനസിലാക്കുന്നത്.പതിവു പോലെ കഴിഞ്ഞ ദിവസം രാവിലെ മീന്‍ കച്ചവടത്തിനായി പോകാന്‍ ഇറങ്ങുന്ന സമയം മകളെ കണ്ടില്ല.വീട് മുഴുവന്‍ പിതാവ് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടില്ല.തുടര്‍ന്ന് വീടിന് പുറത്തും കുട്ടിയെ കണ്ടെത്താനായില്ല.ഇതിനിടെ തന്റെ സഹായിയെയും കാണാനില്ലെന്ന് മനസിലാക്കിയതോടെ മീന്‍ വില്‍പ്പനക്കാരന്‍ നടത്തിയ അന്വേഷണത്തിലാണ് സഹായി തന്റെ മകളെയുമായി സ്ഥലം വിട്ടെന്ന് അദ്ദേഹം മനസിലാക്കുന്നത്.പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.